ജലത്തിൽ ഒരു പലകയുപയോഗിച്ച് തെന്നി നീങ്ങുന്ന വിനോദമാണ് വാട്ടർ സ്കേറ്റിംഗ്. നല്ല കായികാധ്വാനവും ബാലൻസും ആവശ്യമുള്ള ഒരു ഗെയിം കൂടിയാണിത്. ഇന്ന് പല രാജ്യങ്ങളുടേയും ബീച്ചുകളിൽ ഈ വിനോദത്തിനു പ്രിയമേറിവരുന്നു. സാഹസികത കൊതിക്കുന്നവർ എന്നും ഇഷ്ടപ്പെടുന്ന ഒരു ജല വിനോദമാണിത്. ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതരം ഭാരം തീരെക്കുറഞ്ഞതും പ്രതലം വലുതുമായ പലകയിലാണ് അഭ്യാസി സഞ്ചരിക്കുക. തിരകളെ മല്ലിട്ട് മുന്നേറുകയാണ് ഈ കളിയുടെ ലക്ഷ്യം. എന്നാൽ അപകട സാധ്യത്യേറിയ ഈ വിനോദം നല്ല സുരക്ഷാ സംവിധാനമുള്ള ബീച്ചുകളിലേ നടത്താൻ അനുവാദമുള്ളു.

ഒരു സ്കേറ്റർ തിരമാലയിൽ തെന്നി നീങുന്നു



മറ്റൊരു സ്കേറ്റർ മനോഹരമായി തെന്നുന്നു
"https://ml.wikipedia.org/w/index.php?title=വാട്ടർ_സ്കേറ്റിംഗ്&oldid=1048707" എന്ന താളിൽനിന്ന് ശേഖരിച്ചത്