വാട്ടർ ലില്ലീസ് (1919)
1919 ൽ ഇംപ്രഷനിസ്റ്റ് ക്ലോദ് മോനെ വരച്ച ചിത്രമാണ് വാട്ടർ ലില്ലീസ്. അദ്ദേഹത്തിന്റെ വാട്ടർ ലില്ലി സീരീസുകളിലൊന്നാണ് ഈ ചിത്രം. ഒരു വലിയ ജോഡി പാനലിന്റെ ഇടത് പാനലായ പെയിന്റിംഗിൽ മോനെയുടെ ഫ്രഞ്ച് കുളത്തിലെ വാട്ടർ ലില്ലികളുടെ ഉപരിതലത്തിൽ വെള്ളത്തിൽ നിന്ന് വെളിച്ചം പ്രതിഫലിപ്പിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[1][2][3]
Water Lilies | |
---|---|
കലാകാരൻ | Claude Monet |
വർഷം | 1919 |
Medium | Oil on Canvas |
അളവുകൾ | 101 cm × 200 cm (40 ഇഞ്ച് × 79 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York City |
മോനെയുടെ വലിയ പെയിന്റിംഗുകളിലൊന്നായ ഇതിൽ സൂര്യാസ്തമയത്തിന്റെ ഭംഗി വെള്ളത്തിൽ നിന്ന് പ്രതിഫലിപ്പിക്കുന്നു. 1919-ൽ ക്ലോഡ് മോനെ ഒരു വൃദ്ധനായിരുന്നു. ഇതിനകം 70 വർഷമായി അദ്ദേഹം പെയിന്റിംഗ് നടത്തിയിരുന്നു. ഫ്രാൻസിലെ ഗിവർണിയിൽ ക്ലോദ് മോനെയുടെ വീടും പൂന്തോട്ടങ്ങളും സംരക്ഷിക്കുകയും ചെയ്യുന്ന ലാഭരഹിത സ്ഥാപനമാണ് ഫോണ്ടേഷൻ ക്ലോദ് മോനെ. 43 വർഷമായി മോനെ ഇവിടെ താമസിക്കുകയും പ്രധാനമായും വാട്ടർ ലില്ലീസ് സീരീസ് പെയിന്റ് ചെയ്യുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "Water Lilies". metmuseum.org. Retrieved 2 November 2016.
- ↑ "The Water-Lily Pond Claude Oscar Monet - 1919". the-athenaeum.org. Archived from the original on 2021-06-24. Retrieved 2 November 2016.
- ↑ Smart, Alastair (18 October 2014). "Why are Monet's water-lilies so popular?". The Telegraph. telegraph.co.uk. Retrieved 2 November 2016.