വാട്ടർഫോർഡ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സ്റ്റാനിസ്ലൌസ് കൌണ്ടിയിലുൾപ്പെട്ടതും ഈ കൌണ്ടിയിലെ എട്ടാമത്തെ വലിയ നഗരവുമാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 8,456 ആയിരുന്നു. മോഡെസ്റ്റോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ നഗരം.

ഭൂമിശാസ്ത്രം

തിരുത്തുക

വാട്ടർഫോർഡ് നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 37°38′42″N 120°46′3″W (37.645132, -120.767609) ആണ്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം, ഈ നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം ഏകദേശം 2.4 ചതുരശ്ര മൈൽ (6.2 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 2.3 ചതുരശ്ര മൈൽ (6.0 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 0.04 ചതുരശ്ര മൈൽ (0.10 ചതുരശ്ര കിലോമീറ്റർ) അതായത് (1.72% ) ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്. ടൌളുമ്നേ നദിയുടെ പരിസരത്താണ് നഗരം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. വാട്ടർഫോർഡ് നഗരം സമുദ്രനിരപ്പിൽ നിന്ന് 51 അടി (16 മീറ്റർ) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=വാട്ടർഫോർഡ്&oldid=2672162" എന്ന താളിൽനിന്ന് ശേഖരിച്ചത്