വാഞ്ചിനാഥൻ

ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകൻ

രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനിയായിരുന്നു വാഞ്ചിനാഥൻ (1886 - 17 ജൂൺ 1911).[1] പുനലൂരിലെ വനംവകുപ്പ് ജീവനക്കാരനായ വാഞ്ചിനാഥൻ തിരുനെൽവേലി കളക്ടറായിരുന്ന ആഷിനെ വെടിവച്ചുകൊന്നശേഷം ആത്മഹത്യ ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളിലെ തീവ്ര വാദികളിൽ പ്രമുഖനായ വാ.വേ.സു. അയ്യരുടെ അനുയായിയായിരുന്നു വാഞ്ചി. അദ്ദേഹത്തിന് ആയുധ പരിശീലനം നൽകിയതും ആഷിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും വാ.വേ.സു. അയ്യരായിരുന്നു.

വാഞ്ചിനാഥൻ

ജീവിതരേഖ

തിരുത്തുക

ശെങ്കോട്ടയിൽ രഘുപതി അയ്യരുടെയും രുക്മിണി അമ്മാളുടെയും മകനായി ജനിച്ചു. ശങ്കരനെന്നായിരുന്നു യഥാർത്ഥ പേര്. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്തെ മൂലം തിരുന്നാൾ മഹാരാജ കോളേജിൽ നിന്ന് ​എം.എ ബിരുദം നേടി, സർക്കാരിൽ ഉയർന്ന ഉദ്യോഗം നേടി. കോളേജ് പഠന കാലത്തു തന്നെ പൊന്നമ്മാളെ വിവാഹം കഴിച്ചിരുന്നു.

ആഷിന്റെ കോലപാതകവും വാഞ്ചിയുടെ രക്തസാക്ഷിത്വവും

തിരുത്തുക

17 ജൂൺ 1911 ന് തിരുനെൽവേലി ജില്ലാ കളക്ടറായിരുന്ന ആഷ് കുടുംബ സമേതം കൊടൈക്കനാലിലേക്കുള്ള യാത്രാ മദ്ധ്യേ മണിയാച്ചി സ്റ്റേഷനിലെത്തി. ഒന്നാം ക്ലാസ് കംപാർട്മെന്റിൽ സിലോൺ ബോട്ട് മെയിൽ കാത്തിരുന്ന ആഷിനെ ബൽജിയൻ നിർമ്മിത ബ്രൗണിംഗ് പിസ്റ്റൾ ഉപയോഗിച്ച് അടുത്തു നിന്ന് വാഞ്ചി വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ ആഷ് ഉടനെ മരിച്ചു. അടുത്തുള്ള ശൗചാലയത്തിലേക്ക് ഓടിക്കയറിയ വാഞ്ചിയെ വായ്ക്കുള്ളിൽ വെടി വച്ച് മരിച്ച നിലയിൽ കണ്ടെത്തി.[2] ഭാരത് മാതാ അസോസിയേഷൻ സംഘടനാംഗമായിരുന്നു വാഞ്ചി.[3]

സ്മാരകം

തിരുത്തുക
 
വാഞ്ചിമണിയാച്ചി റെയിൽവെ സ്റ്റേഷൻ

മണിയാച്ചി റെയിൽവേ സ്റ്റേഷൻ വാഞ്ചിമണിയാച്ചി സ്റ്റേഷൻ എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-06. Retrieved 2013-08-16.
  2. "Nationalist with a revolutionary approach". The Hindu. Trichy, India. 16 August 2006. Archived from the original on 2007-12-05.
  3. Madras District Gazetteers

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാഞ്ചിനാഥൻ&oldid=3644636" എന്ന താളിൽനിന്ന് ശേഖരിച്ചത്