വാക്സിനുകളും ഓട്ടിസവുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരു കാര്യകാരണ ബന്ധവുമില്ല എന്നത് 20ആം നൂറ്റാണ്ടിൽ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. വാക്സിനുകളിൽ അടങ്ങിയിരിക്കുന്ന ഒരു ഘടകവും ഓട്ടിസത്തിനു കാരണമാകുന്നില്ല എന്നതും  ആവർത്തിച്ചു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

വാദങ്ങൾ

തിരുത്തുക

എം.എം.ആർ വാക്സിനുകൾ കാരണം

തിരുത്തുക

1998ൽ ലാൻസെറ്റ് മാസികയിൽ ആൻഡ്രൂ വേക്ക്ഫീൽഡ് എന്ന ഡോക്ടർ ഒരു ലേഖന പ്രസിദ്ധീകരിച്ചതോടെയാണ് ഓട്ടിസം വിവാദം ആരംഭിക്കുന്നത്. എം.എം.ആർ വാക്സിനുകൾ കുഞ്ഞുങ്ങളിൽ ഓട്ടിസം ഉണ്ടാക്കുന്നു എന്നതായിരുന്നു വേക്ക്ഫീൽഡ് സ്ഥാപിക്കാൻ ശ്രമിച്ചത്. 2010ൽ ആ ലേഖനം ലാൻസെറ്റ് പിൻവലിക്കുകയും, വേക്ക്ഫീൽഡിനു പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ നൂറുവർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദോഷം ചെയ്ത വൈദ്യശാസ്ത്ര തട്ടിപ്പ് (Most damaging medical hoax) എന്ന് ഇതിനെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

എം.എം.ആർ വാക്സിനുകളിൽ ഉപയോഗിക്കുന്ന വൈറസുകളുടെ RNA ഓട്ടീസം ബാധിതരായ നിരവധി കൂട്ടികളുടെ ആമാശത്തിൽ കണ്ടെത്തിയതായി വേക്ക്ഫീൽഡ് അവകാശപ്പെട്ടു. ഈ വാദം ഒരിക്കലും സ്ഥിരീകരിക്കപ്പെടുകയുണ്ടായില്ല. ലാബറട്ടറിയിൽ പി.സി.അർ (polymerase chain reaction) പരിശോധന വേളയിൽ സംഭവിച്ച തകരാറുകൾ ആവാം ഇത്തരത്തിലുള്ള അനുമാനങ്ങളിലേക്ക് നയിച്ചത് എന്ന് എന്ന് പിന്നീട് തീരുമാനിക്കുകയുണ്ടായി.

തന്റെ വാദങ്ങൾ സ്ഥാപിക്കൻ വേക്ക്ഫീൾഡ് റിസൾട്ടുകളിൽ കൃതൃമം കാണിക്കുകയും, മനപ്പൂർവ്വം തെറ്റായ വ്യഖ്യാനം നൽകുകയുമായിരുന്നെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജർണലും, സൺഡേ ടൈംസ് പത്രവും 2009 ൽ റിപ്പോർട്ട് ചെയ്തിരുന്നു.

വേക്ക്ഫീൽഡിന്റെ ലേഖനം ഉയർത്തിയ അകാരണമായ ഭീതി ലക്ഷ കണക്കിനു കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ എടുക്കാതിരിക്കാൻ കാരണമായതായും, ഓട്ടിസത്തിന്റെ യഥാർഥ കാരണങ്ങളിൽ നിന്നും ശ്രദ്ധയും ഗവേഷണ ഫണ്ടും വഴിമാറിപോകാൻ ഇടയായതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[2]

തയോമെർസാൽ (Thiomersal)

തിരുത്തുക

തയോമെർസാൽ. മൾട്ടി ഡോസ് വയലുകളിൽ (vials) വ്യാപകമായി ഉപയോഗിച്ചുവന്നിരുന്ന ഒരു സംരക്ഷകപദാർതഥമാണ് (preservative) തയോമർസാൽ. ഈതയിൽ മെർക്കുറി അടങ്ങിയിരിക്കുന്ന ഈ പദാർത്ഥം നാഡീവ്യൂഹത്തെ ഹനിക്കുമെന്നായിരുന്നു വാക്സിൻ വിരുദ്ധരുടെ വാദം. ഈ ആശങ്കൾക്ക് ലഭിച്ച പ്രചാരത്തിന്റെ ഫലമായി തയോംർസാൽ എല്ലാ വാക്സിനുകളിൽ നിന്നും നീക്കം ചെയ്യപ്പെടുകയുണ്ടായി. അതിനു ശേഷവും ഓട്ടിസം നിരക്കിൽ കുറവ് വന്നിട്ടില്ല എന്നത് തയോമെർസാൽ വാദം അടിസ്ഥാനമില്ലാത്തതാണ് എന്നതിനു തെളിവാകുന്നു.[3]

വാക്സിൻ ഓവർലോഡ്

തിരുത്തുക

അനവധി രോഗങ്ങൾക്കെതിരെയുള്ള നിരവധി വാക്സിനുകൾ ചുരുങ്ങിയ കാലയളവിനുള്ളിൽ നൽകപ്പെടുന്നതിനാൽ, കുഞ്ഞുങ്ങളുടെ ശരീരത്തിനു ഇത് താങ്ങാൻ ആവില്ലെന്നും ശിശുക്കളുടെ പ്രതിരോധ വ്യൂഹത്തെ അത് ക്ഷയിപ്പിക്കുമെന്ന വാദമാണ് ഓവർലോഡ് വ്യക്താക്കൾ ഉന്നയിക്കുന്നത്.

എന്നാൽ നിരവധി രോഗപ്രതിരോധ വാക്സിനുകൾ ഒരേ സമയം നൽകുന്നത് കാര്യക്ഷമതെയെ തെല്ലും ബാധിക്കുന്നില്ല എന്നത് ആവർത്തിച്ച് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.

അലുമിനിയം പദാർത്ഥങ്ങൾ

തിരുത്തുക

അടങ്ങിയിരിക്കുന്നതിനാൽ അവ ഓട്ടിസത്തിനു വഴിയൊരുക്കുന്നു എന്നതാണ് അടിസ്ഥാനമില്ലാത്ത മറ്റൊരു ആരോപണം. യാതൊരു ശാസ്ത്രമൂല്യമോ , ധാർമ്മികതയൊ പുലർത്താത്ത ഒന്ന് രണ്ട് പ്രസിദ്ധീകരണങ്ങളിൽ വന്നതായി പ്രചർക്കുന്ന ചില ലേഖനങ്ങളാണ് പഠനങ്ങളായി വാക്സിൻ വിരുദ്ധർ ഉന്നയിക്കുന്നത്.

താരപരിവേഷം

തിരുത്തുക

രാഷ്ട്രീയക്കാരും , സിനിമതാരങ്ങളുമായ നിരവധിപേർ വാക്സിൻ-ഓട്ടിസ വിവാദത്തിൽ പങ്കു ചേർന്ന് ആശങ്കകൾ പരസ്യമായി വെളിപ്പെടുത്തുകയും, പുസ്തകങ്ങൾ രചിക്കുക പോലുമുണ്ടായി.

  • ജെന്നി മക്കാർത്തി- മോഡൽ , സിനിമാനടി.
  • ക്രിസ്റ്റിൻ കവല്ലാരി- സിനിമ/ടെലിവിഷം താരം, ഫാഷൻ ഡിസൈനർ
  • ടോണി ബ്രാക്സ്റ്റ്ൺ- ഗായിക, ഗാനരചിതാവ്, നടി
  • റോബർട്ട് ഡി നൈറൊ- നടൻ
  • റോബർട്ട് കെന്നഡി ജൂനിയർ- വാക്സിൻ വിരുദ്ധ വാദി, നിഗൂഡതാവാദി, അഭിഭാഷകൻ
  • ബിൽ മാർ- ടെലിവിഷൻ ഹാസ്യാവതാരകൻ.
  1. Flaherty DK (October 2011). "The vaccine-autism connection: a public health crisis caused by unethical medical practices and fraudulent science". The Annals of Pharmacotherapy. 45 (10): 1302–4. doi:10.1345/aph.1Q318. PMID 21917556.
  2. Deer B (2009-02-08). "MMR doctor Andrew Wakefield fixed data on autism". Sunday Times. Archived from the original on 2011-10-06. Retrieved 2009-02-09.
  3. Doja A, Roberts W (November 2006). "Immunizations and autism: a review of the literature". The Canadian Journal of Neurological Sciences. 33 (4): 341–6. doi:10.1017/s031716710000528x. PMID 17168158.
"https://ml.wikipedia.org/w/index.php?title=വാക്സിൻ_ഓട്ടിസം_വിവാദം&oldid=4117336" എന്ന താളിൽനിന്ന് ശേഖരിച്ചത്