മൗലാന വഹീദുദ്ദീൻ ഖാൻ
ഇന്ത്യയിലെ ഒരു ഇസ്ലാമിക പണ്ഡിതനാണ് മൗലാന വഹീദുദ്ദീൻ ഖാൻ.[1] പത്മഭൂഷൺ അവാർഡ് ഉൾപ്പെടെ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള വഹീദുദ്ദീൻ ഖാൻ ഒരു മികച്ച ഗ്രന്ഥകാരൻ കൂടിയാണ്.[2] ഖുർആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവർത്തനം രചിചിട്ടുണ്ട് അദ്ദേഹം.[3] ഇ.ടി.വി ഉർദു, ബ്രിഡ്ജസ് ടി.വി. ,ഐ.ടി.വി , ക്യു ടി.വി., ആജ് ടി.വി., തുടങ്ങിയ ടി.വി ചാനലുകൾക്ക് വേണ്ടി പ്രഭാഷണങ്ങൾ നടത്തിവരുന്നു ഇപ്പോൾ അദ്ദേഹം.[4] മില്ലിഗസറ്റ് പത്രാധിപരും പ്രമുഖ പണ്ഡിതനുമായ സഫറുൽ ഇസ്ലാം ഖാൻ, വഹീദുദ്ദീൻ ഖാന്റെ പുത്രനാണ്. കോവിഡ് -19 ബാധിതനായി 2021 ഏപ്രിൽ 21 ന് അദ്ദേഹം മരണമടഞ്ഞു.[5]
മൗലാന വഹീദുദ്ദീൻ ഖാൻ | |
---|---|
മരണം | 2021 ഏപ്രിൽ 21 |
തൊഴിൽ | ഇസ്ലാമിക പണ്ഡിതനും,പ്രഭാഷകനും ഗ്രന്ഥകാരനും |
Genre | ഇസ്ലാമിക സാഹിത്യം |
ശ്രദ്ധേയമായ രചന(കൾ) | തഥ്കിറുൽ ഖുർആൻ |
ജീവിതം
തിരുത്തുക1925 ൽ ഉത്തർപ്രദേശിലെ അസംഗഡിലാണ് വഹീദുദ്ദീൻ ഖാൻ ജനിച്ചത്.[6] പരമ്പരാഗത ഇസ്ലാമിക പാഠശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങൾ എഴുതുമായിരുന്നു. 1970 ൽ ഡൽഹിയിൽ ഒരു ഇസ്ലാമിക് സെന്റർ സ്ഥാപിച്ചു. 1976 അർ-രിസാല എന്നൊരു ഉർദു മാഗസിൻ പ്രസിദ്ധീകരണം ആരംഭിച്ചു. പ്രധാനമായും അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയിൽ കൂടുതലായും വെളിച്ചം കണ്ടത്. ഇതേ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ഫെബ്രുവരിയിലും ഹിന്ദി പതിപ്പ് 1990 ഡിസംബറിലും തുടങ്ങുകയുണ്ടായി. "ഹൈജാക്കിംഗ്-എ ക്രൈം" [7] , "റൈറ്റ്സ് ഓഫ് വുമൺ ഇൻ ഇസ്ലാം",[8] "ദ കൺസപ്റ്റ് ഓഫ് ചാരിറ്റി ഇൻ ഇസ്ലാം"[9] , ദ കൺസപ്റ്റ് ഓഫ് ജിഹാദ്".[10] എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ലേഖനങ്ങളാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്
കാഴ്ചപ്പാട്
തിരുത്തുകമുസ്ലിംകൾ തങ്ങളുടെ പ്രശ്നങ്ങളെ അസുഖകരവും അനാവശ്യവുമായ സാഹചര്യങ്ങളായി പരിഗണിക്കാതെ അവയെ ഭാവാത്മകമായി കാണുകയും ഒരു വെല്ലുവിളിയായി സ്വീകരിച്ച് അതിനെ മറികടക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്.[11]
കൃതികൾ
തിരുത്തുകവഹീദുദ്ദീൻ ഖാന്റെ തിരഞെടുത്ത ഏതാനും കൃതികൾ [12]:
- ദ പ്രൊഫറ്റ് ഓഫ് പീസ്
- ദ ഖുർആൻ എ ന്യൂ ട്രാൻസ്ലേഷൻ
- എ ട്രഷറി ഓഫ് ദ ഖുർആൻ
- തഥ്കിറുൽ ഖുർആൻ
- ഇന്ത്യൻ മുസ്ലിംസ്: ദി നീഡ് ഫോർ എ പോസിറ്റീവ് ഔട്ട്‌ലുക്
- ഇൻട്രഡ്യൂസിംഗ് ഇസ്ലാം:എ സിമ്പിൾ ഇൻട്രോടക്ഷൻ ടു ഇസ്ലാം
- ഇസ്ലാം റീഡിസ്കവേർഡ്: ഡിസ്കവറിംഗ് ഇസ്ലാം ഫ്രം ഇറ്റ്സ് ഒറിജിനൽ സോർസ്
- ഇസ്ലാം ആന്റ് പീസ്
- ഇസ്ലാം:ക്രീയേറ്റർ ഓഫ് ദ മോഡേൺ ഏജ്
- വേർഡ്സ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്
പുരസ്കാരങ്ങൾ
തിരുത്തുക- പതിനെട്ടാമത് രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം (2010)[13]
- പത്മഭൂഷൺ പുരസ്കാരം
- ഡെമിർഗസ് പീസ് ഇന്റർ നാഷണൽ അവാർഡ്- മുൻ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ ഗോർബച്ചേവിന്റെ അംഗീകാരത്തോടെയുള്ള പുരസ്‌കാരം
- നാഷണൽ സിറ്റിസൺ അവാർഡ്-മദർ തെരേസ സമ്മാനിച്ചത്
അവലംബം
തിരുത്തുക- ↑ "All Muslim sects should agree to disagree: Maulana Wahiduddin Khan | Indian Muslims". Archived from the original on 2010-05-15. Retrieved 2010-03-04.
- ↑ In January 2000. Tamara Sonn & Mary Williamsburg, (2004), A Brief History of Islam, Blackwell. ISBN 1405109025.
- ↑ http://www.goodword.net/read_quran_online.aspx Archived 2010-01-03 at the Wayback Machine. A new translation of the Quran by Maulana Wahiduddin Khan
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-03. Retrieved 2010-03-04.
- ↑ https://www.hindustantimes.com/india-news/padma-awardee-and-islamic-scholar-maulana-wahiduddin-khan-dies-at-96-101619054101435.html
- ↑ "Maulana Wahiduddin Khan". Archived from the original on 2008-09-19. Retrieved 2010-03-04.
- ↑ Hijacking - A Crime
- ↑ "Rights of Women in Islam". Archived from the original on 2009-02-14. Retrieved 2010-03-04.
- ↑ "The Concept of Charity in Islam". Archived from the original on 2008-11-19. Retrieved 2010-03-04.
- ↑ "The Concept of Jihad". Archived from the original on 2009-08-18. Retrieved 2010-03-04.
- ↑ Analysis of the writings of Maulana Wahiduddin Khan - i, The Milli Gazette, Vol. 3 No. 6
- ↑ "Maulana Wahiduddin Khan - 17 products available". Archived from the original on 2007-10-25. Retrieved 2010-03-04.
- ↑ വഹീദുദ്ദീൻ ഖാന് രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം Archived 2010-08-15 at the Wayback Machine. മാധ്യമം ഓൺലൈൻ ഓഗസ്റ്റ് 12 ,2010
അധിക വായനക്ക്
തിരുത്തുക- യൂറ്റ്യൂബിലെ വഹീദുദ്ദിൻ ഖാന്റെ പ്രഭാഷണം:ദ ക്രിയേഷൻ പ്ലാൻ ഓഫ് ഗോഡ്
- കുഫ്ർ,കാഫിർ,ദാറുൽ കുഫ്ർ പ്രയോഗങ്ങളിലെ ശരിയും തെറ്റും Archived 2012-04-12 at the Wayback Machine.-വഹീദുദ്ദീൻ ഖാൻ, പ്രബോധനം വാരിക 2009 ഫെബ്രുവരി 14
- ഇസ്ലാമും ആഗോള താപനവും:വഹീദുദ്ദീൻ ഖാന്റെ ഇംഗ്ലീഷ് പ്രഭാഷണം യൂറ്റ്യൂബിൽ