വഴുതക്കാട്
തിരുവനന്തപുരം ജില്ലയിലെ ഒരു സ്ഥലമാണ് വഴുതക്കാട്. തിരുവന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 8 കിലോമീറ്ററും ദൂരത്തിലാണ് വഴുതക്കാട് സ്ഥിതി ചെയ്യുന്നത്.
വഴുതക്കാട് | |
---|---|
പട്ടണം | |
Country | India |
State | കേരളം |
District | Thiruvananthapuram |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 695 010, 695 014 |
Telephone code | 0471 |
വാഹന റെജിസ്ട്രേഷൻ | KL-01 |
Coastline | 0 കിലോമീറ്റർ (0 മൈ) |
Nearest city | East Fort, Thycaud, Vellayambalam |
Lok Sabha constituency | Thiruvananthapuram |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
വെബ്സൈറ്റ് | www |
തിരുവനന്തപുരത്തെ ഓൾ ഇന്ത്യ റേഡിയോ സെന്റർ വഴുതക്കാട് ആണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാസാംസ്കാരിക നിലയങ്ങളും വഴുതക്കാടിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം ക്ലബ്, ശ്രീ മൂലം ക്ലബ്, സുബ്രഹ്മണ്യം ഹാൾ എന്നിവ അതിൽ ഉൾപ്പെടുന്നു. കേരള ഫോറസ്റ്റ് ഡിപാർട്മെന്റിന്റെ തലസ്ഥാനവും വഴുതക്കാടാണ്. വഴുതക്കാടുള്ള ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം കോട്ടൺഹില്ല് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ആണ്.
ഏഴ് നൂറ്റാണ്ട് പഴക്കം ഉള്ള ശ്രീ മഹാഗണപതി ക്ഷേത്രം വഴുതക്കാടാണ് നിലകൊള്ളുന്നത്.