പാന്തം

(വഴുക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെങ്ങോലയുടെ മദ്ധ്യഭാഗത്തുള്ള ഓലമടലിന്റെ പുറം‌പാളി മൂർച്ചയുള്ള കത്തിയോ കത്തിവാളൊ ഉപയോഗിച്ച് ചീന്തിയെടുക്കുന്ന ബലമുള്ള നാരിനെ പാന്തം[1] അഥവാ വഴുക[2] (മദ്ധ്യതിരുവിതാംകൂറിൽ) എന്ന് പറയുന്നു. വിറക്, ഓല എന്നിവ ഒന്നിച്ച്‌കെട്ടാൻ പാന്തം പ്രയോജനപ്പെടുന്നു. കൂടാതെ ഓലപ്പുര കെട്ടിമേയാനും ഓല ഉപയോഗിച്ചുള്ള പന്തൽ നിർമ്മാണത്തിനും പാന്തം ഉപയോഗിക്കാറുണ്ട്. സ്ഥലത്തിന്റെ അതിരിൽ മതിലിനുപകരം വേലികെട്ടാനായി മരങ്ങൾ കെട്ടിയോജിപ്പിക്കുന്നത് പാന്തം കൊണ്ടാണ്.

പാന്തം കൊണ്ട് കെട്ടിയ തെങ്ങോലകൾ

മറ്റ് ഉപയോഗങ്ങൾ

തിരുത്തുക
 
തെങ്ങോലയിൽ നിന്നുള്ള പാന്തം

നല്ല ഉറപ്പും ബലവും ഉള്ള നാരാണ് പാന്തം.

  • പടയണിക്കോലങ്ങളിൽ ഒന്നായ പാറാവളയം വഴുക വളച്ച് അതിൽ ചെ‌ത്തിപ്പൂമാല ചാർത്തിയാണ് നിർമ്മിക്കുന്നത്[3].
  • പുഴയിൽ‌നിന്നും ചൂണ്ടയിട്ട് പിടിച്ചെടുക്കുന്ന മത്സ്യത്തെ നീളത്തിൽ ചീന്തിയെടുത്ത പാന്തത്തിൽ ഗ്രാമീണർ കോർത്ത് വെക്കാറുണ്ട്.
  • കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിവേദിക്കുന്ന തടി എന്ന വിഭവം തയ്യാറാക്കാനായി പാളയിൽ കൂട്ടുകൾ പൊതിഞ്ഞ് വഴുക കൊണ്ട് കെട്ടിയാണ് ചുട്ടെടുക്കുന്നത്[4].
  • പാളത്തൊപ്പി കെട്ടിയെടുക്കുന്നത് പാന്തം കൊണ്ടാണ്[5]

ചൊല്ലുകൾ

തിരുത്തുക
  • ഉലക്കയിൽ നിന്ന് പാന്തം പൊളിക്കുക [6]
  1. ദേശാഭിമാനി.കോം Archived 2011-08-31 at the Wayback Machine. വാഗ്ഭടാനന്ദനും കമ്യൂണിസ്റ്റ് പൈതൃകവും: പി പി ഷാജു
  2. പുഴ.കോം Archived 2016-03-04 at the Wayback Machine. കാഞ്ഞൻ പൂശാരി സംസാരിക്കുന്നു.
  3. മാതൃഭൂമി.കോം[പ്രവർത്തിക്കാത്ത കണ്ണി] പൂരം പടയണി: പാറാവളയം എഴുന്നള്ളി
  4. മാതൃഭൂമി.കോം[പ്രവർത്തിക്കാത്ത കണ്ണി] പേര് തടി, കണ്ടാലും തടി, പാചകം കട്ടി.
  5. പുഴ.കോം Archived 2016-03-04 at the Wayback Machine. തൊപ്പിപ്പാളയും മറ്റും..... ഗീത.പി. കോറമംഗലം
  6. "കേരളകൗമുദി.കോം". Archived from the original on 2013-01-23. Retrieved 2013-01-25.
"https://ml.wikipedia.org/w/index.php?title=പാന്തം&oldid=3636432" എന്ന താളിൽനിന്ന് ശേഖരിച്ചത്