വളർത്തുമൃഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ
വളർത്തുമൃഗങ്ങൾക്ക് പലതരത്തിലുള്ള രോഗങ്ങൾ വരാറുണ്ട്. കേരളത്തിലെ വീടുകളിൽ സാധാരണയായി വളർത്തുന്ന പക്ഷിയാണു കോഴി. മുട്ടകൾക്ക് വേണ്ടിയും ഇറച്ചിക്ക് വേണ്ടിയുമാണു അവയെ വളർത്തുന്നത്.
കോഴികളെ ബാധിക്കുന്ന രോഗങ്ങൾ
തിരുത്തുകപുള്ളൊറം (ബാസിലറി വൈറ്റ് ഡയേറിയ)
തിരുത്തുകവളർത്ത് കോഴികളെ ബാധിക്കുന്ന ഒരു രോഗമാണിത്.
രോഗകാരണം
തിരുത്തുകസാൽമൊണെല്ല പുള്ളോറം എന്ന ബാക്ടീരിയയാണു രോഗകാരണം.
രോഗലക്ഷണം
തിരുത്തുകഎല്ലാ പ്രായത്തിലുമുള്ള കോഴികളെ ബാധിക്കും എന്നിരിന്നാലും 4 ആഴ്ച്ചയിൽ താഴെ പ്രായമുള്ളവയിൽ ആണു കൂടുതലായി രോഗം കണ്ടു വരുന്നത്.വിരിഞ്ഞിറങ്ങിയ കോഴികുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുക,തീറ്റയെടുക്കുന്നതിൽ കുറവ് ,വെള്ളനിറത്തിൽ വയറിളക്കം,തൂക്കം,ശ്വാസതടസം എന്നിവയാണു പ്രധാന രോഗലക്ഷണങ്ങൾ.
ചികിൽസ
തിരുത്തുകആന്റിബയോട്ടിക്ക് മരുന്നുകൾ നൽകുക. അമോക്സിസിലിൻ,ടെട്രാസൈക്ലിൻ ,ഫ്ലൂറൊക്യുനലോൻ എന്നിവയാണു ഈ ബാക്ടീരിയക്ക് എതിരായി പ്രവർത്തിക്കുന്ന ആന്റിബയോട്ടിക്കുകൾ.
ചികിൽസയേക്കാൾ പ്രതിരോധമാണു ഏറ്റവുംഫലപ്രദം.കോഴിക്കൂടുകളിലെ ശുചിത്വം, അസുഖം ബാധിച്ച കോഴികളെ മറ്റ് കോഴികളിൽ നിന്ന് മാറ്റി നിർത്തുക, സർക്കാർ അംഗീകാരം ലഭിച്ച കോഴിഫാമുകളിൽ നിന്ന് കോഴികളെ വാങ്ങുക,എന്നിവയൊക്കെ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ്.