വള്ളിമാങ്ങ
മുന്തിരി (വിറ്റേസ്സീ - Vitaceae) കുടുംബത്തിലെ Vitoidaceae ഉപകുടുംബത്തിൽപ്പെട്ട ചെടിയാണ് കാടൻമുന്തിരി അഥവാ വള്ളിമാങ്ങ. (ശാസ്ത്രീയനാമം: Ampelocissus latifolia). ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്വദേശിസസ്യമാണ്.[1] മഹാരാഷ്ട്ര, കർണാടകം, കേരളം എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കണ്ണൂർ, കാസർഗോട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളിൽ കാണപ്പെടുന്നു. നിത്യഹരിത വനങ്ങളിൽ അരുവികൾക്ക് സമീപം വളരുന്നു. [2]
Ampelocissus latifolia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Vitales |
Family: | Vitaceae |
Genus: | Ampelocissus |
Species: | A. latifolia
|
Binomial name | |
Ampelocissus latifolia | |
Synonyms | |
|
Ampelocissus ജീനസിന്റെ ടൈപ് സ്പീഷീസാണിത്. ഇതിന്റെ ബാസിയോനിം ആയ Vitis latifolia എന്ന പേരിലായിരുന്നു പരിഗണിച്ചു വന്നിരുന്നത്.[3][4] 1824 ഇൽ ആണ് ആദ്യമായി വിവരിക്കപ്പെട്ടത്.[5]
മിനുസമുള്ള തണ്ടുകളുള്ള പടർന്നു കയറുന്ന ചെടി. ഹൃദയാകൃതിയിൽ അറ്റം കൂർത്തതും അരികുകൾ ദന്തുരമായതുമായ ഇലകൾ. ചുവപ്പിനോടടുക്കുന്ന തവിട്ടുനിറത്തിലുള്ള പൂക്കൾ. പാകമാകുമ്പോൾ കറുപ്പു നിറമാകുന്ന കായകൾ(berry) മുന്തിരിക്കുലകളോട് സാമ്യമുള്ള കുലകളിലാണ് കാണപ്പെടുന്നത്. 2-4 കുരുക്കൾ ഓരോ കായയിലും കാണാം. മെയ് മുതൽ ജൂൺ വരെയുള്ള കാലത്താണ് പൂക്കളും കായകളും ഉണ്ടാകുന്നത്. [2]
ചിത്രശാല
തിരുത്തുകReferences
തിരുത്തുക- ↑ Vigne Amer. Vitic. Eur. 8:374. 1884 GRIN (August 22, 2006). "Ampelocissus latifolia information from ARS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Retrieved November 16, 2009.
- ↑ 2.0 2.1 "Ampelocissus latifolia (Roxb.) Planch". India Biodiversity Portal. Retrieved Apr 10, 2018.
- ↑ GRIN (May 23, 2009). "Vitis latifolia information from ARS/GRIN". Taxonomy for Plants. National Germplasm Resources Laboratory, Beltsville, Maryland: USDA, ARS, National Genetic Resources Program. Retrieved November 16, 2009.
- ↑ Chen, I; Manchester, S.R. (September 2007). "Seed morphology of modern and fossil Ampelocissus (Vitaceae) and implications for phytogeography". American Journal of Botany. 94 (9): 1534–1553. doi:10.3732/ajb.94.9.1534. PMID 21636520. Retrieved November 16, 2009.
- ↑ Jules Émile Planchon (1884), "Les vignes des tropiques du genre Ampelocissus considérées au point de vue pratique (part 1)", La vigne américaine et la viticulture en Europe, 8 (12): 370–381 page 374