വള്ളത്തോൾ നിരൂപണം നടത്തിയ കൃതികൾ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഡോ: പ്രിയങ്ക പി യു
മലയാള ഭാഷയുടെ ആത്മാവും, അന്തഃസത്തയും, ജ്ഞാനവും ഉൾക്കൊണ്ട കവിശ്രേഷ്ഠനാണ് വള്ളത്തോൾ. മലയാള കാവ്യലോകത്തെ പൂക്കൾ വിതറി ആരാമമാക്കി മാറ്റിയ മാതൃഭാഷാ സ്നേഹിയാണദ്ദേഹം.ജീവിത സമഗ്രതയുടെ ചിത്രം ചാരുതയുടെ നിറക്കൂട്ടിൽ ചാലിച്ചെടുത്തതാണ് വള്ളത്തോൾ കവിതകൾ. പുരാണ കൃതികളിലെ അസാമാന്യമായ ജ്ഞാനം, പുരാണ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണത്തി ൽ നമുക്ക് ദർശിക്കാൻ കഴിയും. മനുഷ്യത്വം എന്ന വികാരത്തെ കവിതയിലൂടെ അനന്യസാധാരണമായ രീതിയി ൽ ആവിഷ്കരിച്ച കവിതാ ശൈലി അദ്ദേഹത്തെ മനുഷ്യത്വത്തിൻറെ കവിയാക്കി മാറ്റി.കവിതാ പ്രമേയമായി എന്തും ഏതും സ്വീകരിച്ച അദ്ദേഹം നാടിൻറെ നന്മ ലക്ഷ്യമാക്കി കവിത കുറിച്ച മഹാത്മാവാണ്.ഏതു ബഹുമതിയെക്കാ ൾ പവിത്രത പിറന്ന മണ്ണിൻറെ പ്രമുക്തിക്കുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.മാതൃഭൂമിയുടെ പാരതന്ത്ര്യത്തെ കവിതകൊണ്ടും കർമ്മം കൊണ്ടും പ്രതിരോധിച്ച കവിശ്രേഷ്ഠനാണ് അദ്ദേഹം. എന്നാൽ നിരൂപകനായ മഹാകവിയെ നമുക്ക് പരിചയമില്ല. നിരൂപണത്തിനു വിധേയമാക്കുന്ന കൃതിയുടെ അക്ഷര പ്രയോഗം മുതൽ ഭാഷാശുദ്ധി വരെ നിരീക്ഷിച്ച് ആശയ സമ്പുഷ്ടതയും വിലയിരുത്തിയാണ് വള്ളത്തോൾ നിരൂപണം നടത്തുന്നത്.സൂക്ഷ്മ നിരീക്ഷണം,കവിമനസ്സിലൂടെയുള്ള വായന, താരതമ്യപരമായ നിരൂപണം ,പരിഭാഷാകൃതികളുടെ നിരൂപണത്തിൽ മൂലകൃതി മനസ്സിരുത്തി വായിച്ചതിനു ശേഷമുള്ള നിരൂപണ ശൈലി,സാഹിത്യകാരൻറെ ഭാഷ സാഹിത്യ വാസനക ൾ അളന്നെടുത്തുള്ള വിമർശനം, ആശയപരമായ നിരൂപണം, നിശിത വിമർശനത്തിന് യാതൊരു മടിയുമില്ലാത്ത നിരൂപണ ശൈലി , സാമൂഹ്യപ്രാധാന്യം എന്നിവയാണ് വള്ളത്തോളിൻറെ പൊതുവായ നിരൂപണ ശൈലി . പൊതുസ്വഭാവത്തിനപ്പുറം ഓരോ കൃതിയുടെയും സ്വഭാവം അനുസരിച്ച് അവയെ വേണ്ട വിധം നിരൂപണം നടത്തുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്.അദ്ദേഹം നിരൂപണം നടത്തിയ ചില കൃതികൾ താഴെ പറയുന്നു
1.ലീല -കുമാരനാശാൻ
2.“താമരശ്ശേരി” അഥവാ “അമ്മുവിൻറെ ഭാഗ്യം” - ബി. കല്യാണി അമ്മ
3.ദത്താത്രേയാവധൂതഗീത -പി ഗോപാലൻ നായർ (വിവർത്തനം)
4.വിരഹതാപം-ജനാർദ്ദന മേനോൻ
5.വഞ്ചിരാജീയം - അച്യുതമേനോൻ
6.സ്കന്ധപുരാണം - ശ്രീ ഒടുവി ൽ ശങ്കരൻ കുട്ടി മേനോൻ (വിവർത്തനം)
7. അരമനരഹസ്യം-കെ വാസ്സുദ്ദേവ മൂസത്
8.സ്വപ്നവാസവദത്തം- ഇടമന നാരായണൻ പോറ്റി (വിവർത്തനം)
9.കേരളപാണനീയം-എ ആർ രാജരാജ വർമ്മ
10.ജാഹനീറ- മൂർക്കോത്തു കുമാരൻ(വിവർത്തനം)
11.തിരുപ്പതിമാഹാത്മ്യം-കല്ലറയ്ക്കൽ കുട്ടപ്പമേനോൻ
12.അംഗദൻ-ജി മാധവ പിള്ള
13.അമ്പു നായർ അഥവാ ഇതാണ് ലോകം -മൂർക്കോത്തു കുമാരൻ
14.പ്രഹസനമാല-സി .വി രാമൻ പിള്ള
15.വിരഹതാപം-കുന്നത്ത് ജനാർദ്ദന മേനോൻ
16. പ്രതാപ സിംഹൻ -പത്മനാഭൻ ഉണ്ണി
17.നീതിബോധകഥകൾ -തേലപ്പുറത്ത് നാരായണനമ്പി (വിവർത്തനം)
18.വേണീ സംഹാരം -പന്തളത്ത് കേരള വർമ്മ തമ്പുരാൻ (വിവർത്തനം)
19.ഭാഷാഭൈമീപരിണയം -കെ.പി കറുപ്പൻ(വിവർത്തനം)
20.കൃഷ്ണ കാന്തൻറെ മരണ പത്രം - കല്ല്യാണി അമ്മ(വിവർത്തനം)
(അവലംബം -വള്ളത്തോളിൻറെ നിരൂപണങ്ങളും പ്രസംഗങ്ങളും എന്ന 1986 ൽ മാതൃഭൂമി
പ്രസിദ്ധീകരിച്ച കൃതി)