ഒരു തമിഴ് ജൈന ഇതിഹാസമാണ് വളയപ്പാതി. നന്നൂലിൽ പറഞ്ഞിരിക്കുന്ന സംഘസാഹിത്യത്തിലെ പഞ്ചമഹാ ഇതിഹാസങ്ങളിൽ ഒന്നായി ഇതു കണക്കാക്കപ്പെടുന്നു.[1] ഒൻപതാം നൂറ്റാണ്ടിൽ എഴുതിയതെന്നു കരുതുന്ന വളയപാതി പൂർണ്ണരൂപത്തിൽ കണ്ടുകിട്ടിയിട്ടില്ല. നിലവിൽ ലഭിച്ചിരിക്കുന്ന ഭാഗങ്ങളിൽ നിന്നും കഥ മനസ്സിലാക്കാൻ പ്രയാസമുണ്ടെങ്കിലും രത്നവ്യാപാരിയായ വളയപ്പാതിയുടെ കഥയാണു പ്രസ്താവിതമെന്നു വിശ്വസിക്കുന്ന ഗവേഷകരുണ്ട്. എസ്. വൈയാപുരി പിള്ളയുടെ അഭിപ്രായത്തിൽ വിരുത്തത്തിൽ എഴുതിയ ഏറ്റവും പ്രാചീനഗ്രന്ഥങ്ങളിലൊന്നാണ് വളയപാതി.

അവലംബം തിരുത്തുക

  1. http://www.chennailibrary.com/iymperumkappiangal/valaiyapathi.html
"https://ml.wikipedia.org/w/index.php?title=വളൈയാപതി&oldid=3147896" എന്ന താളിൽനിന്ന് ശേഖരിച്ചത്