വളവന്നൂർ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്തണ് വളവന്നൂർ.
ഐതിഹ്യം
തിരുത്തുകഈ ഗ്രാമത്തിലെ വളഞ്ഞു തിരിഞ്ഞ ഊടുവഴികളിലൂടെയായിരുന്നു ഒരു കാലത്ത് മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ തലക്കടത്തൂരിലേക്ക് കച്ചവട സംഘങ്ങൾ യാത്രചെയ്തിരുന്നത്. അവർ അന്നുപയോഗിച്ച “വളഞ്ഞ ഊര്“ എന്ന പ്രയോഗമാണ് പിൽക്കാലത്ത് വളവന്നൂരായി പരിണമിച്ചത് എന്നാണ് ഐതിഹ്യം.