വളമരുതൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

10°50′N 75°55′E / 10.83°N 75.92°E / 10.83; 75.92 മലപ്പുറം ജില്ലയിലെ (കേരളം, ഇന്ത്യ) തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന മംഗലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വളമരുതൂർ. ഭാരതപ്പുഴയുടെ വടക്കെ തീരത്ത് സ്ഥിതിചെയ്യുന്ന വളമരുതൂർ, പുരാതന വെട്ടത്തു നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.

വളമരുതൂർ
Map of India showing location of Kerala
Location of വളമരുതൂർ
വളമരുതൂർ
Location of വളമരുതൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
സമയമേഖല IST (UTC+5:30)
കോഡുകൾ

ചരിത്രം

തിരുത്തുക

വെട്ടത്തു രാജാവിന്റെ ഭരണത്തിനുശേഷം കോഴിക്കോട് സാമൂതിരി ഈ വെട്ടത്തുനാട് അധീനത്തിലാക്കുകയും ഈ പ്രദേശം കോഴിക്കോടിനോട് ചേർക്കുകയും ചെയ്തു. മൈസൂർ സുൽത്താൻ ടിപ്പുവിന്റെ പടയോട്ടത്തെ തുടർന്ന് കുറച്ചു നാളുകൾ മൈസൂർ രാജ്യത്തിന്റെ ഭാഗമായും, അതിനുശേഷം ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായും തുറർന്നിരുന്നു.[1] 1956-ൽ കേരള സംസ്ഥാനത്തിന്റെ രൂപികരണത്തെ തുടർന്ന് സംസ്ഥനത്തിന്റെ ഭാഗമായി മാറി. ക്രി. വർഷം 2000-വരെ വെട്ടം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന വളമരൂതുരിനെ ആ വർഷം പുതിയതായി രൂപംകൊണ്ട മംഗലം പഞ്ചായത്തിലേക്ക് മാറ്റി ഉൾപ്പെടുത്തി.

ഭൂപ്രകൃതി

തിരുത്തുക

തീരദേശ മേഖലയായ വളമരുതൂർ തെങ്ങ്, നെല്ല്, വാഴ എന്നീ വൃക്ഷ-ലതാദികളാൽ സമ്പന്നമാണ്. നിളയുടെ തീരത്തു സ്ഥിതിചെയ്യുകയാൽ ധാരാളം കണ്ടൽകാടുകളും ഈ പ്രദേശത്തിനു ഹരിതശോഭയേകുന്നു.

സാംസ്കാരികം

തിരുത്തുക

മഹാകവി വള്ളത്തോൾ നാരായണമേനോൻ തന്റെ ബാല്യകാല ജീവിതം കഴിച്ചത് വളമരുതൂരിനടുത്തുള്ള മംഗലം തെക്കുമ്പാട് മനയിലാണ്.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-09-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-09-06.
"https://ml.wikipedia.org/w/index.php?title=വളമരുതൂർ&oldid=3644536" എന്ന താളിൽനിന്ന് ശേഖരിച്ചത്