വല്ല വല്ല അമേരിക്കൻ ഇന്ത്യൻ ജനത

വല്ല വല്ല (/ˌwɒləˈwɒlə/ wol-ə-wol), വടക്കു പടിഞ്ഞാറൻ പീഠഭൂമിയിൽ അധിവസിച്ചിരുന്നതും സഹാപ്റ്റിൻ ഭാക്ഷ സംസാരിച്ചിരുന്നതുമായ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശമാണ്. ഇവർ വലൂലപാം (Waluulapam) എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ വാക്കിൻറെ അർത്ഥം ഇംഗ്ലീഷിൽ "many waters" എന്നാണ്.[1]

Walla Walla indian tribe
Regions with significant populations
 അമേരിക്കൻ ഐക്യനാടുകൾ Oregon
Languages
English, Sahaptin dialect (endangered)
Religion
Christianity (incl. syncretistic forms)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Sahaptin-speaking Umatilla, Cayuse, Yakama
Sahaptin tribal representatives to Washington D.C. (1890)

അനേകം വല്ല വല്ല വർഗ്ഗക്കാർ “കോൺഫെഡറേറ്റഡ് ട്രൈബ്സ് ആഫ് ദ ഉമാതില്ല ഇന്ത്യൻ റിസർവ്വേഷനിൽ” വസിക്കുന്നു. വല്ല വല്ല വിഭാഗക്കാർ മറ്റ് തദ്ദേശീയ ഇന്ത്യൻ വംശങ്ങളായ കയൂസെ, ഉമാതില്ല ഗോത്രങ്ങളുമായി യോജിച്ച് കോൺഫെഡറേറ്റഡ് ട്രൈബ്സ് ദി ഉമാതില എന്ന കൂട്ടായ്മയിലൂടെ റിസർവ്വേഷനുള്ളിലെ ഭൂമിയും പ്രാദേശിക സർക്കാർ സംവിധാനങ്ങളും പങ്കുവയ്ക്കുന്നു. ഈ റിസർവ്വേഷൻ സ്ഥിതി ചെയ്യുന്നത് ഐക്യനാടുകളിലെ ഒറിഗോണിലുള്ള  ബ്ലൂമൌണ്ടനുകൾ‌ക്കു സമീപം പെന്റിൽട്ടണിൽ ആണ്. കുറച്ച് വല്ല വല്ല വർഗ്ഗക്കാർ ഫെഡറൽ അംഗീകാരം ലഭിച്ച “കോൺഫെഡറേറ്റഡ് ട്രൈബ്സ് ആന്റ് ബാന്റ്സ് ആഫ് ദ യക്കാമ നേഷനിലും” അധിവസിക്കുന്നു.

ചരിത്രം

തിരുത്തുക

ഈ വർഗ്ഗക്കാർ സഹാപ്റ്റിൻ ഭാക്ഷ സംസാരിക്കുന്നവരാണ്. പരമ്പരാഗതമായി ഇന്നത്തെ ഐക്യനാടുകളുടെ വടക്കു പടിഞ്ഞാറൻ മേഖലയിലെ  കൊളമ്പിയ നദീ പ്രദേശത്താണ് വസിച്ചിരുന്നത്. യൂറോപ്യൻ കുടിയേറ്റക്കാർ എത്തുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ മൂന്നു പ്രധാന ഉപവർഗ്ഗങ്ങളുണ്ടായിരുന്ന വല്ല വല്ല വർക്കാർ വല്ല വല്ല നദിയ്ക്കു സമാന്തരമായുള്ള പ്രദേശത്തും സ്നേക്ക് നദിയും കൊളമ്പിയ നദിയും സന്ധിക്കുന്നതിന് സമാന്തരവുമായുള്ള പ്രദേശത്ത് (ഇന്നത്തെ വടക്കന് ഒറിഗോണും വാഷിങ്ടണ് സംസ്ഥാനത്തിന്റെ തെക്കു കിഴക്കൻ ഭാഗങ്ങളും) അധിവസിച്ചു വന്നിരുന്നു.  ഈ മേഖലയിൽ “യക്കാമ”, “പലൂസ്”, “ഉമാതില്ല”, “വനാപും” വർഗ്ഗക്കാരേപ്പോലെ കാലാവസ്ഥാനുസൃതമായ ഉപജീവനമാർഗ്ഗം വല്ല വല്ല വർഗ്ഗക്കാരും കൈക്കൊണ്ടു.[2]

യൂറോപ്യൻ സമ്പർക്കം

തിരുത്തുക

വല്ല വല്ല വർക്കാരും യൂറോപ്യൻ കുടിയേറ്റക്കാരുമായുള്ള ആദ്യ സമ്പർക്കമുണ്ടാകുന്നത് ലെവിസിൻറെയും ക്ലാർക്കിൻറെയും പര്യവേക്ഷണയാത്രയുടം കാലത്താണ്. 1805 ലെ ആദ്യകൂടിക്കാഴ്ച്ചയിൽ യൂറോപ്പിൽ നിന്നുള്ള പര്യവേക്ഷകർ പസഫിക സമുദ്രം സന്ദർശിച്ചശേഷം കൂടുതൽ ആളുകളുമായി വീണ്ടു വരുമെന്ന് വല്ല വല്ല ചിഫായ യെല്ലെപ്പിറ്റിനോട് വാഗ്ദാനം ചെയ്തു. ഈ സംഘം 1806 ഏപ്രിൽ മാസത്തിൽ വല്ല വല്ല നദീ മുഖത്തിനു സമീപം കൊളമ്പിയ നദിതട മേഖലയിലുള്ള വല്ല വല്ല പ്രദേശത്ത് വീണ്ടും എത്തിച്ചേർന്നു.[3]  വ്യാപാര ഇടപാടുകൾക്കിടെ യെല്ലെപ്പിറ്റ് ക്ലാർക്കിനു മുന്നിൽ ഒരു ശ്വേദ നിറമുള്ള അശ്വത്തെ ഹാജരാക്കുകയും പകരമായി  പിച്ചള കൊണ്ടുളള ഒരു കെറ്റിൽ ആവശ്യപ്പെടുകയും ചെയ്തു. യൂറോപ്യന്മാരുടെ കൈവശം അത്തരമൊന്നില്ലാതെ വന്നതിനാൽ ക്ലാർക്ക് തൻറെ വാൾ വല്ല വല്ല ചീഫിനു നല്കി. അതോടൊപ്പം ഒരു പഴയ തോക്കും വെടിമരുന്നുകളും പ്രസിഡൻറ് തോമസ് ജാഫെർസൻറെ ചിത്രം ആലേഖനം ചെയ്ത ഒരു ലോഹത്തകിടും, ഒരു ചെറിയ അമേരിക്കൻ പതാകയും നൽകിയിരുന്നു.[4]  വാഷിങ്ടണിലെ യെല്ലെപിറ്റ് പട്ടണം വല്ല വല്ല ചീഫിൻറെ പേരിൽനിന്നാണുത്ഭവിച്ചത്.

വല്ല വല്ല നേഷനിലെ അടുത്ത സന്ദർശകൻ 1811 ൽ കനേഡിയൻ-ബ്രിട്ടീഷ് നോർത്ത് വെസ്റ്റ് കമ്പനിയിലെ ഡേവിഡ് തോംസൺ ആയിരുന്നു. യെല്ലെപിറ്റ്സിൻ വില്ലേജിൽ നിന്ന് നദിയുടെ 5 മൈൽ മുകളിലായുള്ള ഭാഗത്ത് കൊളമ്പിയ നദിയും സ്നേക്ക് നദിയും സന്ധിക്കുന്നതിനടുത്തായി ഒരു മരക്കാൽ നാട്ടുവാൻ തോംസൺ കൽപ്പിക്കുകയും ആ പ്രദേശം ഇനി മേലിൽ ബ്രീട്ടീഷ് രാജ്ഞിയുടെ അധീനതയിലുള്ളതായിരിക്കുമെന്ന് മരക്കാലിൽ സ്ഥാപിക്കപ്പെട്ട ലിഖിതത്തിൽ വ്യക്തമാക്കുകയും ചെയ്തു. പ്രസ്തുത മേഖലയിൽ ഒരു വ്യാപാരകേന്ദ്രം സ്ഥാപിക്കുവാനും തോംസണ് താൽപര്യപ്പെട്ടു. അതിർത്തിയിൽ സ്ഥാപിച്ച അവകാശ രേഖ നോർത്ത് വെസ്റ്റ് കമ്പനിയുടെ അമേരിക്കൻ എതിരാളികളായിരുന്ന പസഫിക് ഫർ കമ്പനിയ്ക്കുള്ള സൂചനയായിരുന്നു. നദിയ്ക്കു താഴ്‍വശത്തേയ്ക്കുള്ള യാത്രയിൽ തോംസണ് യെല്ലെപിറ്റ് വില്ലേജിൽ എത്തിച്ചേരുകയും അമേരിക്കൻ വ്യാപാരികൾ നല്കിയ പതാകയും മെഡലും കാണാനിടവരുകയും ചെയ്തു. യെല്ലെപിറ്റ് സൌഹൃദം ആഗ്രഹിക്കുന്നവനും ബുദ്ധിശാലിയുമാണെന്ന് തോംസണ് മനസ്സിലായി. സമീപത്തായി ഒരു വ്യാപാരകേന്ദ്രം സ്ഥാപിക്കുകയെന്നതായിരുന്നു തോംസൻറെ ആത്യന്തികമായ ലക്ഷ്യമെങ്കിലും അനേകം കാരണങ്ങളാൽ 1818 വരെ ഈ ട്രേഡിംങ് പോസ്റ്റ് നിർമ്മിക്കപ്പെട്ടില്ല.[5]  പിന്നീട്  NWC “ഫോർട്ട് നെസ് പെർസസ്” എന്ന പേരിൽ വല്ല വല്ല നദീമുഖത്ത് ഒരു രോമ വ്യവസായ കേന്ദ്രം ആരംഭിച്ചിരുന്നു.

  1. "Indian Names Of Places", Native American Glossary. (retrieved 24 March 2011)
  2. Patrick Stephen Lozar: “AN ANXIOUS DESIRE OF SELF PRESERVATION”: COLONIALISM, TRANSITION, AND IDENTITY ON THE UMATILLA INDIAN RESERVATION, 1860-1910
  3. "Walla Walla Indians", Lewis and Clark, PBS
  4. Allen, Cain (2004). "Yelleppit and the Walla Walla", The Oregon History Project. Oregon Historical Society.
  5. Nisbet, Jack (1994). Sources of the River: Tracking David Thompson Across Western North America. Sasquatch Books. pp. 202–203. ISBN 1-57061-522-5.