വല്ലോവ-വിറ്റ്മാൻ ദേശീയ വനം
വാല്ലോവ-വിറ്റ്മാൻ ദേശീയ വനം ഒറിഗൺ, ഐഡഹോ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു യു.എസ്. ദേശീയ വനമാണ്. 1954-ൽ വല്ലോവ, വിറ്റ്മാൻ എന്നീ ദേശീയ വനങ്ങളുടെ ലയനത്തെത്തുടർന്ന് രൂപീകരിക്കപ്പെട്ട ഇത് സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ മൂലയിലായി സ്ഥിതിചെയ്യുന്നതും, ഒറിഗണിലെ വല്ലോവ, ബേക്കർ, യൂണിയൻ, ഗ്രാന്റ്, ഉമതില്ല കൗണ്ടികളിലെ പ്രദേശങ്ങളും കൂടാതെ നെസ് പെർസെ, ഐഡഹോ കൗണ്ടികളിലെ ചെറിയ പ്രദേശങ്ങളും ഉൾപ്പെടുന്നതുമാണ്.[3][4] ഈ പ്രദേശത്ത് ആദ്യം അധിവസിച്ചിരുന്ന നെസ് പെർസ് ജനതയിലെ വലോവ ബാൻഡിന്റെയും 1836-ൽ പ്രദേശത്തിൻറെ വടക്ക് ഭാഗത്തായി താമസമാക്കിയ പ്രസ്ബിറ്റീരിയൻ മിഷനറിമാരായ മാർക്കസ്, നാർസിസ്സ വിറ്റ്മാൻ എന്നിവരുടേയും പേരിലാണ് ഈ ദേശീയ വനം അറിയപ്പെടുന്നത്. ഒറിഗണിലെ ബേക്കർ സിറ്റിയിലാണ് ദേശീയ വനത്തിൻറെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ലാ ഗ്രാൻഡെ, ജോസഫ്, ബേക്കർ സിറ്റി എന്നിവിടങ്ങളിൽ ഇതിന് ജില്ലാ റേഞ്ച് ഓഫീസുകളുണ്ട്.
വല്ലോവ-വിറ്റ്മാൻ ദേശീയ വനം | |
---|---|
Location | ഒറിഗൺ / ഐഡഹോ, യു.എസ്. |
Nearest city | ബേക്കർ സിറ്റി, ഒറിഗൺ |
Coordinates | 45°20′00″N 117°00′05″W / 45.33333°N 117.00139°W |
Area | 2,392,508 ഏക്കർ (9,682 കി.m2) |
Established | May 6, 1905[1] |
Visitors | 505,000 (in 2006)[2] |
Governing body | U.S. Forest Service |
Website | Wallowa-Whitman National Forest |
ഭൂമിശാസ്ത്രം
തിരുത്തുകവിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ദേശീയ വനം 600,000 ഏക്കർ (2,400 ചതുരശ്ര കിലമീറ്റർ) നിയുക്ത ഘോരവനം ഉൾപ്പെടെ ഒരുമിച്ച് 2,300,000 ഏക്കർ (9,300 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്നു.[5] ഒറിഗണിലെ ജോസഫ് നഗരത്തിന് തെക്ക്, വല്ലോവ, മിനാം, ഇംനാഹ ഡ്രെയിനേജ് ബേസിനുകളുടെ ഉപരി ഭാഗത്ത്, പരുക്കൻ വല്ലോവ പർവതനിരകളിലാണ് വനത്തിന്റെ വലിയൊരു ഭാഗവും സ്ഥിതി ചെയ്യുന്നത്. പർവതനിരയുടെ ഹൃദയഭാഗത്തുള്ള ആൽപൈൻ പ്രദേശം ഈഗിൾ ക്യാപ് വൈൽഡർനെസ് എന്നറിയപ്പെടുന്നു. വടക്ക് ദേശീയ വനത്തിന്റെ അതിർത്തിയിൽ, വാല്ലോവ തടാകത്തിന്റെ തീരത്താണ് വാല്ലോവ ലേക്ക് സംസ്ഥാന ഉദ്യാനം സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ Staff. "National Forests" (PDF). Foresthistory.org. Archived from the original on 2012-10-28. Retrieved May 27, 2012.
- ↑ Revised Visitation Estimates (PDF)- National Forest Service
- ↑ "Forest Service Land Acreage By State". U.S. Forest Service.
- ↑ Wallowa–Whitman National Forest: Local Communities Adjacent to Wallowa–Whitman National Forest. U.S. Forest Service. Retrieved on May 13, 2008.
- ↑ Enjoy Your National Forest. U.S. Forest Service. Retrieved on May 13, 2008.