കേരളത്തിലെ കുട്ടികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ കളിയാണ് വരീക്കുത്ത്. ആൺകുട്ടികളാണ് പ്രധാനമായും ഈ കളിയിൽ ഏർപ്പെട്ടിരുന്നത്.

കളിയുടെ രീതി

തിരുത്തുക

ഒരു മൈതാനത്ത് ആദ്യം ഒരു വൃത്തം വരക്കും. കുട്ടികളെല്ലാം ആ വൃത്തത്തിനകത്ത് നിൽക്കും.കൂട്ടത്തിൽ ഒരാൾ കാക്ക യാകും. അയാൾ ഒറ്റക്കാലിൽ തുള്ളിച്ചെന്ന് വൃത്തത്തിൽ നിൽക്കുന്നവരെ തള്ളി വൃത്തത്തിനു പുറത്താക്കണം.പുറത്താകുന്ന ആളാണു അടുത്ത കാക്ക.

"https://ml.wikipedia.org/w/index.php?title=വരീക്കുത്ത്&oldid=927189" എന്ന താളിൽനിന്ന് ശേഖരിച്ചത്