വരാഹകല്പവൃത്താന്തവർണ്ണനം

മഹാപുരാണങ്ങളിൽ ഒന്നായ സ്കന്ദപുരാണത്തിലെ ഒരു വർണ്ണനയാണ് വരാഹകല്പവൃത്താന്തവർണ്ണനം.മാർക്കണ്ഡേയൻ ഇതു വിവരിയ്ക്കുന്നതായാണ് ആഖ്യാനം.

ലോകം മുഴുവൻ സംഹരിച്ച ശേഷം ശങ്കരൻ പ്രളയജലത്തിൽ ശയിയ്ക്കുകയാണെന്നു മാർക്കണ്ഡേയൻ മനസ്സിലാക്കുന്നു.അദ്ദേഹത്തിന്റെ പാദത്തിനു സമീപം ഉമയെയും കാണുന്നു.ഉറക്കമുണർന്ന മഹാദേവൻ കൈകൾ കൊണ്ട് ജലത്തെ ഇളക്കിമറിച്ചു. ജഗത് വെള്ളത്തിനടിയിലാണെന്നു മനസ്സിലാക്കിയ ദേവൻ ഉടൻ വരാഹരൂപം ധരിക്കുന്നു.[1]

  1. സ്കന്ദമഹാപുരാണം. ഡി.സി. ബുക്ക്സ്. പേജ്.1668.