വരാപ്പുഴ പാലം
വരാപ്പുഴ പാലം കൊച്ചിയിൽ പെരിയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് പാലമാണ്. ദേശീയപാത 17ൽ 432ആം കിലോമീറ്ററിൽ ആണിത് നിർമ്മിച്ചിരിക്കുന്നത്. 2001 ജനുവരി 16ന് അന്നത്തെ കേന്ദ്ര റോഡ് ആന്റ് ഹൈ വെയ്സ് മന്ത്രിയായിരുന്ന മേജർ ജനറൽ ബി. സി. ഖണ്ഡൂരി ആയിരുന്നു ഉദ്ഘാടനം ചെയ്തത്.[1]