തൃശ്ശൂർ ജില്ലയിലെ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ വരവൂർ വളവിൽ നിന്നും ഏകദേശം 500 മീറ്റർ ദൂരത്തായി മുള്ളോർക്കര വഴിയിൽ സ്ഥിതി ചെയ്യുന്ന മഖാമാണ് വരവൂർ മഖാം. ബഹു. മുഹമ്മദ്മ കുട്ടി മസ്താനുപ്പാപ്പയുടെ അന്ത്യവിശ്രമ സ്ഥലമാണ് ഈ തീർത്ഥാടന കേന്ദ്രം. മുഹമ്മദ്‌ കുട്ടി മസ്താൻ എന്ന മഹാനവര്കളെ (വല്ല്യാപ്പ ) എന്നും മസ്താൻ വല്ല്യാപ്പ എന്നുമാണ് ആദരപൂർവ്വം എല്ലാവരും വിളിക്കുന്നത്. ജാതിമത ഭേദമന്യേ നാനാജാതി മതസ്ഥരും മറ്റും ഇവിടെ സന്ദർശിച്ചു വരുന്നുണ്ട്.

വരവൂർ എന്ന ഗ്രാമത്തിൽ ബീരാൻ മൊല്ലാക്കയുടെ 14 -മത്തെ മകനായി ജനിച്ചു . ഇതിനു മുന്പ് ജനിച്ച 13 മക്കളും ജനിച്ച ഉടനെ തന്നെ മരണപ്പെട്ടു. അതിൽ വളരെയേറെ വിഷമിതനായ പിതാവ് ഒരിക്കൽ കാഞ്ഞിരമുറ്റം ഷൈഖ് ഫരീദ് ഔലിയ തങ്ങളുടെ മഖ്‌ബറ സിയാറത്ത് ചെയ്ത് മഹാനവര്കളെ മുൻനിർത്തി അല്ലാഹുവിനോട് ഒരു കുഞ്ഞിനു വേണ്ടി ആവലാതി ബോധിപ്പിച്ചു. അങ്ങനെ സിയാറത്ത്‌ കഴിഞ്ഞ അന്ന് രാത്രി തന്നെ തൻ്റെ പിതാവായ ബീരാൻ മുല്ലാക്ക ഒരു സ്വപ്നംകണ്ടു. മഹാനായ കാഞ്ഞിരമുറ്റം ഷൈഖ് ഫരീദ് ഔലിയ തന്നെ സ്വപ്നത്തിൽ വന്നുപറഞ്ഞു:-ഇനി നിങ്ങൾക്ക് ഒരു ആൺ കുട്ടി ജനിക്കുമെന്നും ആ കുട്ടിയെകൊണ്ട് നിങ്ങൾക്ക് എല്ലാം ഉണ്ടാകുമെന്നും പറയുകയും മുഹമ്മദ്‌കുട്ടി മസ്താൻ ഉപ്പാപ്പ വരവൂരിൽ ജനിക്കുകയും ചെയ്തു.


ആത്മീയ ജീവിതം

തിരുത്തുക

ബഹുമാനപ്പെട്ട മസ്താൻ വല്ല്യാപ്പ ചെറുപ്പം മുതൽ തന്നെ ആത്മീയ പഠനം ആരംഭിച്ചു. ഈ അടുത്ത സമയത്ത് നമ്മോടു വിടപറഞ്ഞ ബഹു: ശൈഖുനാ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ, ഐദ്രോസി അൽ അസ്ഹരി തങ്ങൾ(ന:മ) മസ്താൻ ഉപ്പാപ്പാക്ക് കിതാബ് ചൊല്ലി കൊടുത്തിട്ടുണ്ട്. ഒരുഗുരു ശിഷ്യ ബന്ധത്തിൽ ഉപരി വളരെ വലിയ ആത്മബന്ധം ആയിരുന്നു അസ്ഹരി തങ്ങളും മസ്താൻ ഉപ്പാപ്പയും തമ്മിൽ ഉണ്ടായിരുന്നത്. ബഹു: തങ്ങൾ നാട്ടിൽ ഉണ്ടായിരുന്ന സമയത്തെല്ലാം വരവൂരിൽ വന്നു മസ്താൻ ഉപ്പാപ്പയെ കാണൽ പതിവായിരുന്നു. പല സമയത്തും തങ്ങൾ വരുമ്പോൾ ഉസ്താദിനേയും ഒപ്പം കൂട്ടുമായിരുന്നു. എല്ലാ ആണ്ട്‌ നേര്ച്ചയിലും പങ്കെടുത്ത് സംസാരിക്കുമ്പോൾ ആലിക്കുട്ടി ഉസ്താദ്നേ തന്നെ എത്രയോ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്.

ബഹു: മസ്താൻ വല്ല്യാപ്പ ആത്മീയ ജീവിതത്തിൻ്റെ പടവുകൾ കയറിവരുന്ന സമയത്ത് ആണ് ആ കാലഘട്ടത്തിലെ ഔലിയാക്കളുടെ ഇടയിൽ വിലായത്തിൻ്റെ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന മഹാനായ ഷൈഖ് അജ്മീർ ഫഖീർ അമ്പംകുന്ന്‌ ബീരാൻ ഔലിയ(ഖു:സി) വരവൂർ നാട്ടിലൂടെ യാത്ര പോകുന്നത്. തൻ്റെ ആദ്യ കാഴ്ചയിൽ തന്നെ മുഹമ്മദ്‌ കുട്ടി എന്ന മുത്തഅല്ലിമിൻ്റെ ഖൽബിലെ ആത്മദാഹം തിരിച്ചറിഞ്ഞ ബീരാൻ ഔലിയ ആ മുത്തഅല്ലിമിനെ തൻ്റെ മുരീദ് ആക്കി കൂടെകൂട്ടി. പിന്നീട് കുറെ വർഷങ്ങൾ ബീരാൻ ഔലിയയുടെ കൂടെ കഴിഞ്ഞു അങ്ങനെ അമ്പംകുന്നിൻ്റെ തർബീയത്തിൽ ആത്മീയ ഉന്നതി കൈവരിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോൾ തൻ്റെ ശൈഖായ ബീരാൻ ഔലിയ ആജ്ഞ പ്രകാരം മസ്താൻ ഉപ്പാപ്പ അജ്മീറിൽ എത്തി. നീണ്ട പത്ത് വർഷം ഗരീബ് നവാസിൻ്റെ സന്നിധിയിൽ കഴിഞ്ഞുകൂടി. ഒരിക്കൽ ഖാജാ മുഈനുദ്ധീൻ അജ്മീരി(ഖു:സി) തങ്ങൾ സ്വപ്നത്തിൽ വന്നു പറഞ്ഞുവത്രേ നിങ്ങൾ ഇനി നാട്ടിലേക്ക് മടങ്ങിക്കൊളൂ എന്ന്. തിരികെ മടങ്ങി എത്തിയ മസ്താൻ ഉപ്പാപ്പ ജദബ്ൻ്റെ അവസ്ഥയിൽ ആയിരുന്നു.

ശിഷ്ട ജീവിതം മസ്താൻ ഉപ്പാപ്പ വരവൂരിലെ ആത്മീയ സാന്നിധ്യമായി സ്വവസതിയിൽ മരണം വരേയ്ക്കും ജീവിതം നയിച്ചു. സമസ്ത കേരള പണ്ഡിത സഭയോട് കൂടെ ചേർന്ന് യാത്ര ചെയ്ത മഹാൻ വഫാത്തതായതിനു ശേഷം വരവൂരിലെ പ്രസിദ്ധമായ തീർത്താടന കേന്ദ്രമായി മാറി അദ്യേഹത്തിൻ്റെ മഖാം. വരവൂർ ജുമാഅത്ത് പള്ളിയോട് ചേർന്ന് തന്നെ സ്ഥിതി ചെയ്യുന്ന അന്ത്യവിശ്രമ കേന്ദ്രം മനോഹരമായ ഇസ്ലാമിക വാസ്തു ശില്പ ചാരുതയുടെ മകുടോദാഹരണമാണ്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ആണ്ടു നേർച്ചയോടനുബന്ധിച്ചു മത സാംസ്‌കാരിക പരിപാടിയും അഞ്ചു ദിവസവും നീണ്ടു നിൽക്കുന്ന അന്നദാനവും ഉണ്ടാകാറുണ്ട്. ആണ്ടു നേർച്ചയിൽ നിറസാന്നിധ്യമായി ബഹു. നൗഷാദ് ബാഖവിയുടെ പ്രഭാഷണങ്ങൾ പ്രസിദ്ധമാണ് [1]. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളുടെ സാന്നിദ്യം കൊണ്ടും അജ്‌മീർ ശൈഖിൻ്റെ പൗത്രന്മാരുടെ സാന്നിദ്യം കൊണ്ടും ശ്രദ്ദേയമാണ്.

വഫാത്ത്

തിരുത്തുക

മഖാമിലേക്കുള്ള വഴി

തിരുത്തുക

ആണ്ടു നേർച്ച

തിരുത്തുക

എല്ലാ വർഷവും മാർച്ച് ഏപ്രിൽ മാസങ്ങളിൽ ആണ് ആണ്ടു നേർച്ചയും അന്നദാനവും നടക്കാറ്. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന നേർച്ച വളരെ പ്രസിദ്ധമാണ്. ഉപ്പാപ്പയുടെ ശിഷ്യൻ ഓണംപിള്ളി ഹസ്സൻ ഹാജിയുടെ അന്ത്യ വിശ്രമസ്ഥാനവും ഉപ്പാപ്പയുടെ മഖാമിനോട് ചേർന്നാണ്.

അവലംബം

Rainsadu (സംവാദം)

  1. [1]
"https://ml.wikipedia.org/w/index.php?title=വരവൂർ_മഖാം&oldid=3662055" എന്ന താളിൽനിന്ന് ശേഖരിച്ചത്