ബിബിസി പ്രക്ഷേപണം ചെയ്യുന്ന  ഹാർഡ്  സൺ  എന്ന ക്രൈം സീരിയലിൽ    ഡി എസ് മിഷൽ അലി എന്ന കഥാപത്രം ചെയ്തതിലൂടെ പ്രശസ്തയായ ഒരു മലയാളിയായ ബ്രിട്ടീഷ് നടിയാണ് വരദ സേതു [1] , [2] ,[3] .നൗ  യു സീ മി 2 എന്ന അമേരിക്കൻ ചിത്രത്തിലും മൈക്കൽ കെയ്‌നിന്റെ കഥാപാത്രത്തിന്റെ സഹായിയായി വരദ അഭിനയിച്ചു .

വരദ സേതു
ജനനം1992
ദേശീയത ഇന്ത്യ
തൊഴിൽനടി

മലയാളികളായ  ഡോക്ടർമാരായ മാതാപിതാക്കൾക്കാണ്  ജനിച്ച, വരദക്ക് അഭയ എന്ന ഇരട്ട സഹോദരിയുണ്ട്. ചെറുപ്പത്തിൽത്തന്നെ ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റിലേക്ക് താമസം മാറിയ അവർ ന്യൂകാസിൽ ഓൺ ടൈനിൽ വളർന്നു. സേത്ത് ഡാം അലന്റെ സ്കൂളുകളിൽ ചേർന്നു, ദേശീയ യൂത്ത് തിയേറ്ററിലെ അംഗമായിരുന്നു.  ആറാമത്തെ ഫോമിന്റെ അവസാന വർഷത്തിൽ, 2010 ലെ മിസ്സ് ന്യൂകാസിൽ മത്സരത്തിൽ സേതു വിജയിച്ചു.  ബ്രിസ്റ്റോൾ സർവകലാശാലയിൽ വെറ്ററിനറി മെഡിസിൻ പഠിച്ച അവർ പിന്നീട് ഫിസിയോളജിയിലേക്ക് മാറി.  ചെറുപ്പം മുതലേ സേതു ഭരതനാട്യവും മോഹിനിയാട്ടവും അവതരിപ്പിക്കുന്നു.

അവലംബം തിരുത്തുക

  1. "DS Mishal Ali played by Varada Sethu-". www.radiotimes.com.
  2. "DS Mishal Ali played by Varada Sethu-". www.thesun.co.uk.
  3. "Varada Sethu-". www./pro.imdb.com.
"https://ml.wikipedia.org/w/index.php?title=വരദ_സേതു&oldid=3175504" എന്ന താളിൽനിന്ന് ശേഖരിച്ചത്