പച്ചക്കുളത്തവള
(വയൽത്തവള (പച്ചക്കുളത്തവള) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെയും ശ്രീലങ്കയിലെയും കുളങ്ങളിൽ സർവ്വസാധാരണയായി കാണപ്പെടുന്ന പച്ചനിറത്തിലുള്ള ഒരിനം തവളയാണ് പച്ചക്കുളത്തവള അഥവാ വയൽത്തവള (Indian Pond Frog (Green Pond Frog)). (ശാസ്ത്രീയനാമം: Euphlyctis hexadactylus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.. മലയാളത്തിൽ പൊതുവെ ഇവയെ പച്ചത്തവളയെന്നാണ് വിളിക്കുന്നത്.
പച്ചക്കുളത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. hexadactylus
|
Binomial name | |
Euphlyctis hexadactylus (Lesson, 1834)
| |
Synonyms | |
Rana hexadactyla |
ശരീര ഘടന
തിരുത്തുകഇവയുടെ തലയ്ക്ക് സാമാന്യത്തിൽ കൂടിയ വലിപ്പമില്ല. മൂക്കുകൾ കുറുകിയതും മുന്നോട്ട് ഉന്തിനിൽക്കുന്നതുമാണ്. വിരലുകൾ മെലിഞ്ഞതും കൂർത്തതും ആദ്യവിരൽ രണ്ടാമത്തേതിനെ അപേക്ഷിച്ച് നീളം കൂടിയതുമാണ്. ത്വക്ക് മിനുത്തതും വരയുള്ളതുമാണ്. ആൺ തവളകൾക്ക് രണ്ട് ശബ്ദ സഞ്ചികളുണ്ട്.
അവലംബം
തിരുത്തുക- Boulenger, G.A. (1890) The Fauna of British India. Reptilia and Batrachia.
Euphlyctis hexadactylus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.