വയലുകളിൽ കാണപ്പെടുന്ന തവളകളാണ് വയൽത്തവള (Indian Cricket Frog).

വയൽത്തവള
തെക്കേ ഇന്ത്യയിൽ കണ്ടുവരുന്ന വയൽത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Family:
Genus:
Species:
F. limnocharis
Binomial name
Fejervarya limnocharis
(Gravenhorst, 1829)
Synonyms

Limonectes limnocharis
Rana limnocharis

ഈ തവളകൾക്ക് ഏകദേശം നാല്സെന്റിമീറ്റർ വരെ വലിപ്പം കാണാറുണ്ട്. ചാരംകലർന്ന ഇരുണ്ട തവിട്ടുനിറമാണ് ശരീരത്തിന് മുതുകിൽ മഞ്ഞ നിറത്തിൽ കുത്തനെ ഒരു വരയുണ്ട്. കൂടാതെ ഇരുണ്ട നിറത്തിൽ കുറേ വരകളും കാണാം. വയലിലെ കീടങ്ങളെ തിന്ന് തീർത്ത് കർഷകർക്ക് വളരെ സഹായകാണ് ഈ തവളകൾ ചെയ്യുന്നത്. ജലസസ്യങ്ങൾക്കിടയിൽ ആണ് മുട്ടയിടുക. ഒരു തവണ ആയിരത്തിലധികം മുട്ടകളിടും. ചീവിടുകളെപ്പോലെ ശബ്ദമുണ്ടാക്കുന്നതിനാലാണ് ഇവയെ ക്രികറ്റ് ഫ്രോഗ് എന്ന് ഇംഗ്ലീഷിൽ വിളിയ്ക്കുന്നത്.

വളരെയധികം സ്ഥലങ്ങളിൽ വ്യാപിച്ച ഒരു തവളവർഗ്ഗമാണിത്. ചൈനയിൽ തുടങ്ങി ജപ്പാൻ, ഇന്ത്യ, ശ്രീലങ്ക, ബർമ്മ, തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാം. ഹിമാലയത്തിലെ 7000 അടി ഉയരത്തിലുള്ള സിക്കിമിൽ വരെ ഇതിനെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=വയൽത്തവള&oldid=3764963" എന്ന താളിൽനിന്ന് ശേഖരിച്ചത്