വെപ്പു വള്ളം
(വയ്പു വള്ളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചുണ്ടൻ വള്ളങ്ങൾ കഴിഞ്ഞാൽ കുട്ടനാട്ടിൽ പ്രമുഖമായി കാണപ്പെടുന്ന വള്ളങ്ങളാണ് വെപ്പ് വള്ളങ്ങൾ. അമരം ചുണ്ടൻ വള്ളത്തിന്റെ തന്നെ ആകൃതിയിലാണ് എന്നാൽ മുൻവശം നീണ്ട് വളഞ്ഞ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്നു. 50 മുതൽ 60 വരെ തുഴച്ചിൽക്കാരും അമരം പിടിക്കുവാൻ നാലുപേരും നിലയാളുകൾ മൂന്നു പേരും ഉണ്ട്. ജ്യോതി ,പട്ടേരിപുരക്കൽ, ഷോട്ട്, വേണുഗോപാൽ, വരിക്കളം എന്നിവയാണ് കുട്ടനാട്ടിലെ പ്രമുഖ വെപ്പ് വള്ളങ്ങൾ
ചരിത്രം പണ്ട് കാലത്ത് യുദ്ധം ചെയ്യുവാൻ നാട്ടുരാജ്യങ്ങളിലെ പടയാളികൾ സഞ്ചരിച്ചിരുന്നത് ചുണ്ടൻ വള്ളങ്ങളിലായിരുന്നു. ഇവർക്ക് അകമ്പടി സേവിക്കുന്ന ഭക്ഷണം വെയ്പ്പ് വള്ളങ്ങളായിരുന്നു ഇവ. തന്മൂലമാണ് വെപ്പ് വള്ളങ്ങൾ എന്ന പേര് കിട്ടിയത്.