കോട്ടയം ജില്ലയിലെ വയൽക്കര (വയസ്ക്കര) എന്ന സ്ഥലത്താണ് ആട്ടക്കഥാകൃത്തും സംസ്ക്കൃതപണ്ഡിതനുമായ ആര്യനാരായണൻ മൂസ്സ് ജനിച്ചത്.(ജ:1842- മ:1902) ശങ്കുണ്ണിമൂസ്സ് ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. മണർകാട്ട് അച്യുതവാര്യരായിരുന്നു സംസ്ക്കൃത പഠനത്തിൽ അദ്ദേഹത്തിന്റെ ഗുരു. ദുര്യോധനവധം ആട്ടക്കഥ കൂടാതെ മറ്റുചിലകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.[1]

മറ്റുകൃതികൾ തിരുത്തുക

  • ശ്വേനസന്ദേശം
  • നക്ഷത്രവൃത്താവലി
  • ശാസ്ത്രസ്തുതി
  • വൈശാഖ മാഹാത്മ്യം
  • മോഹിനീമോഹം
  • രാവണാർജുനം
  • മനോരമാവിജയം.

അവലംബം തിരുത്തുക

  1. ആട്ടക്കഥാ സാഹിത്യം . കേ: ഭാ: ഇ. 1999 പേജ്314