പ്രശസ്ത കാഥികനും സാമൂഹിക പ്രവർത്തകനുമായിരുന്നു കലാശ്രീ വയലാർ ബാബുരാജ് ( 1933 - 2018).

ജനനം തിരുത്തുക

ആലപ്പുഴ ജില്ല ചേർത്തല താലൂക്കിലെ വയലാർ ഗ്രാമത്തിൽ 1933 മാർച്ച് 1 ന് കളേഴത്ത് ചാക്കോ മറിയം ദമ്പതികളുടെ കടിഞ്ഞൂൽ പുത്രനായി ജനിച്ചു. പിതൃ വഴിയിൽ പഴുവിൽ മാളിയേക്കൽ മൂല കുടുംബത്തിൽ നിന്നും വന്ന തൈക്കാട്ടുശേരി ളായിപ്പള്ളി കോടമന കുടുംബഅംഗം. തായ് വഴിയിൽ തൈവേലിക്കകത്തു കുടുംബവും.

ബാല്യകാലം തിരുത്തുക

മാത്യു സി കളേഴൻ ചെറുപ്പത്തിൽ തന്നെ വളരെ ഉത്സാഹിയും കഴിവുള്ളവനും ആയിരുന്നു. സിസ്റ്റർ ലിബേർത്ത പഠിപ്പിച്ച ഒരു കഥാപ്രസംഗം ചെറുപ്പത്തിൽ തന്നെ അവതരിപ്പിച്ചു കയ്യടി നേടി. പള്ളിയിലെ സോഡാലിറ്റി സംഘടനയിൽ സജീവമായിരുന്നു.

കാഥികൻ തിരുത്തുക

ഒരിക്കൽ പള്ളി പെരുന്നാളിന് ഒരു കഥ അവതരിപ്പിച്ച മാത്യുവിന്റെ കലാവാസന മനസിലാക്കിയ സുഹൃത്തുക്കൾ ഒരു പത്ര പരസ്യം നൽകുകയും തുടർന്ന് അവസരങ്ങൾ തുറന്നു കിട്ടുകയും ചെയ്തു. കേരളത്തിലെ ജനപ്രിയ കലാരൂപമായ കഥാപ്രസംഗം അദ്ദേഹം 50 വർഷത്തിലധികം കാലം 3200 സ്റ്റേജുകളിൽ അദ്ദേഹം അവതരിപ്പിച്ചു. കർണ്ണൻ, ചിലപ്പതികാരം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, പ്രയാണം, തുടങ്ങിയ നിരവധി കഥകളിൽ കർണ്ണൻ അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആയിരുന്നു. വയലാർ ബാബുരാജ് എന്ന തൂലിക നാമം സ്വീകരിച്ചു. ഗ്രീക്ക് പുരാണത്തിലെ ഈഡിപ്പസ് എന്ന കഥ മാത്രം മലയാള സഹൃദയ സദസ് സ്വീകരിച്ചില്ല.

രാഷ്ട്രീയ ജീവിതം തിരുത്തുക

ആദ്യകാലങ്ങളിൽ സിപിഐ (കമ്മ്യുണിസ്റ്റ്) പ്രസ്ഥാനത്തിൽ അംഗമായിരുന്നുവെങ്കിലും പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവപ്രവർത്തകനായിരുന്നു. ആദ്യകാല ഐ എൻ ടി യു സി പ്രവർത്തകനും സംഘാടകനുമായ അദ്ദേഹം വിമോചനസമരത്തിൽ ചേർത്തലമേഖല ക്യാപ്റ്റനായി പ്രവർത്തിച്ചിട്ടുണ്ട്.കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി ആയിരുന്നു.

സാമൂഹ്യ പ്രവർത്തനങ്ങൾ തിരുത്തുക

നാളികേരവികസന ബോർഡ് (കാമ്പയിനിംഗ് ഓഫീസർ) ആയി സമുന്നത പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അഖിലകേരള കലാകാരക്ഷേമനിധി സ്ഥാപകനും ജനറൽസെക്രട്ടറിയുമായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി നിരവധി കലാകാരന്മാർക്ക് സർക്കാർ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. കഥാപ്രസംഗ സംഘടനയുടെ സെക്രട്ടറിയായും നിരവധി സ്കൂൾ- കോളേജ് സംസ്ഥാന- ജില്ല മത്സരങ്ങളുടെ വിധികർത്താവായും പ്രവർത്തിച്ചിരുന്നു.

സഭാ സേവനം തിരുത്തുക

എറണാകുളം അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ്, എറണാകുളം- അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ സഭാപ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു.

അവാർഡുകൾ തിരുത്തുക

അദ്ദേഹത്തിന്റെ കലാസപര്യയെ ആസ്പദമാക്കി കേരള സർക്കാർ (സംഗീത നാടക അക്കാദമി ) ‘ കലാശ്രീ' പുരസ്കാരവും (2004), കാഥികരുടെ സംഘടനാ ഏർപ്പെടുത്തിയ കാഥികശ്രേഷ്ഠ’ (2009) ബഹുമതിയും നൽകി ആദരിച്ചു.

കുടുംബം തിരുത്തുക

ഭാര്യ ശ്രീമതി ത്രേസ്യാമ്മ തലയോലപ്പറമ്പ് കാലായിൽ കുടുംബാഗം. മക്കൾ: ബീന (റിട്ടയേർഡ് പ്രൊഫസർ മലയാള സാഹിത്യം), ജയൻ (ബിസിനസ്), വിജയൻ (റിട്ടയേർഡ് ഫീൽഡ് ഓഫീസർ, നാളികേര വികസന ബോർഡ്), ബിജി (അമേരിക്ക), ബിന്ദു (ബിസിനസ്), ബിജു (കത്തോലിക്കാ വൈദികൻ).

മരണം തിരുത്തുക

2018 ജൂലൈ 20 നു അദ്ദേഹം മരണത്തെ പുൽകി.

"https://ml.wikipedia.org/w/index.php?title=വയലാർ_ബാബുരാജ്&oldid=3950306" എന്ന താളിൽനിന്ന് ശേഖരിച്ചത്