വയനാടൻ തീക്കറുപ്പൻ
നീർമുത്തന്മാർ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു കല്ലൻതുമ്പിയാണ് വയനാടൻ തീക്കറുപ്പൻ. വയനാട്ടിൽ നിന്നും 2023 ലാണ് ഈ തുമ്പിയെ കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന തീക്കറുപ്പൻ തുമ്പിയുടെ സഹോദര സ്പീഷീസ് ആണ് വയനാടൻ തീക്കറുപ്പൻ [1].
വയനാടൻ തീക്കറുപ്പൻ | |
---|---|
വയനാടൻ തീക്കറുപ്പൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. wayanadensis
|
Binomial name | |
Epithemis wayanadensis Chandran, Raju, Jose & Mirza, 2023
|
കാഴ്ചയിൽ തീക്കറുപ്പൻ തുമ്പിയോട് വളരെയധികം സാമ്യമുണ്ടെങ്കിലും ഇവയുടെ ഉദരത്തിലെ ചുവപ്പ് പൊട്ടിന് തീക്കറുപ്പൻ തുമ്പിയെ അപേക്ഷിച്ച് വലുപ്പം കുറവാണ്. വയനാടൻ തീക്കറുപ്പൻ തുമ്പിയുടെ ഉരസ്സിനും ഉദരത്തിനും നല്ല കറുപ്പ് നിറമാണ്. മാത്രവുമല്ല തീക്കറുപ്പൻ തുമ്പിയുടെ ഉരസ്സിന്റെ മുകൾ ഭാഗത്തുള്ള മഞ്ഞ വരകൾ ഈ തുമ്പിയിൽ കാണുകയില്ല.
പരമ്പരാഗത താരതമ്യപഠനങ്ങൾ കൂടാതെ DNA പഠനങ്ങൾ കൂടി പൂർത്തീകരിച്ചാണ് വയനാടൻ തീക്കറുപ്പൻ തുമ്പി പുതിയ സ്പീഷീസ് തന്നെയാണെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളത്. ഇന്ത്യയിൽ DNA പഠനം വഴി തുമ്പികളിൽ പുതിയ സ്പീഷീസിനെ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
അവലംബം
തിരുത്തുക- ↑ Vivek Chandran, Ayikkara; Raju, David Valiyaparambil; Jose, Subin Kaniyamattathil; Mirza, Zeeshan Ayaz (9 September 2023). "A new species of Epithemis Laidlaw, 1955 (Odonata: Libellulidae), from the Western Ghats, India". Journal of Asia-Pacific Biodiversity. doi:10.1016/j.japb.2023.08.006. S2CID 261671965.