വന്യജീവി വാരം
ഒക്ടോബർ 2 മുതൽ 8 വരെയുള്ള തീയതികളിൽ വർഷന്തോറും ഇന്ത്യയിൽ വന്യജീവി വാരമായി ആഘോഷിക്കുന്നു. മഹാത്മാഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 നാണ് ഈ വാരാചരണത്തിനു തുടക്കമിടുന്നത്.
ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് 1955 മുതൽ അഖിലേന്ത്യാ തലത്തിൽ ജൂലൈ 7 വന്യജീവി ദിനമായി ആചരിച്ചിരുന്നു. സംസ്ഥാന സർക്കാരുകളുമായും വിവിധ യൂണിവേഴ്‌സിറ്റികളുമായി നടത്തിയ ചർച്ചകളെ തുടർന്ന് മഹാത്മാഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ ഒരാഴ്ചക്കാലം 'വന്യജീവി വാരമായി' ആചരിക്കാൻ തീരുമാനിച്ചു. 1955 മുതലാണ് ഈ ആഘോഷം ആരംഭിച്ചത്.
വനങ്ങളുടെയും, വന്യജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമങ്ങളാണ് ഈ വാരാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.[1]
- ↑ "വന്യജീവി വാരാഘോഷം". Archived from the original on 2019-10-03.