വനേസ വില്യംസ്
വനേസ വില്യംസ്[1] (ജനനം മാർച്ച് 18, 1963) ഒരു അമേരിക്കൻ ഗായികയും നടിയും നർത്തകിയുമാണ്. 1984-ലെ മിസ് അമേരിക്ക കിരീടം ചൂടിയപ്പോൾ മിസ് അമേരിക്ക പട്ടം ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വനിതയെന്ന അംഗീകാരം നേടിയെങ്കിലും പെന്റ്ഹൗസ് മാഗസിൻ പ്രസിദ്ധീകരിച്ച നഗ്നചിത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള മാധ്യമ വിവാദങ്ങൾക്കിടയിൽ അവൾ തന്റെ പദവി രാജിവച്ചു. മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം, മിസ് അമേരിക്ക 2016 മത്സരവേദിയിൽ ഈ സംഭവങ്ങൾക്ക് വില്യംസിന് പരസ്യമായി ക്ഷമാപണം ലഭിച്ചു.
വനേസ വില്യംസ് | |
---|---|
ജനനം | വനേസ ലിൻ വില്യംസ് മാർച്ച് 18, 1963 ന്യൂയോർക്ക് സിറ്റി, യു.എസ്.[1] |
വിദ്യാഭ്യാസം | സിറാക്കൂസ് യൂണിവേഴ്സിറ്റി (BFA) |
തൊഴിൽ |
|
സജീവ കാലം | 1982–ഇതുവരെ |
സ്ഥാനപ്പേര് |
|
കാലാവധി | Miss America: September 17, 1983 – July 22, 1984 (resigned) |
മുൻഗാമി | ഡെബ്ര മാഫെറ്റ് |
പിൻഗാമി | സുസെറ്റ് ചാൾസ് |
ജീവിതപങ്കാളി(കൾ) | റാമോൺ ഹെർവി II
(m. 1987; div. 1997)ജിം സ്ക്രിപ്പ് (m. 2015) |
കുട്ടികൾ | ജിലിയൻ ഹെർവി ഉൾപ്പെടെ 4. |
ബന്ധുക്കൾ | ക്രിസ് വില്യംസ് (brother) |
പുരസ്കാരങ്ങൾ | Full list |
Musical career | |
വിഭാഗങ്ങൾ | |
ലേബലുകൾ | |
വെബ്സൈറ്റ് | vanessawilliams |
ആദ്യകാല ജീവിതം
തിരുത്തുകന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്‌സിൽ ജനിച്ച വനേസ ലിൻ വില്യംസ് വളർന്നത് ന്യൂയോർക്കിലെ മിൽവുഡിലാണ്.[2][3][4] ടെന്നസി ജനപ്രതിനിധി സഭയിലെ ഒരു ആഫ്രിക്കൻ-അമേരിക്കൻ നിയമസഭാംഗമായിരുന്ന വില്യം എ. ഫീൽഡ്‌സ് അവരുടെ ഒരു പിതാമഹൻ ആയിരുന്നു. വില്യംസിന് ഇംഗ്ലീഷ്, വെൽഷ്, ഐറിഷ്, ഫിന്നിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ് വംശ പാരമ്പര്യങ്ങളുമുണ്ട്.[5][6]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Vanessa Williams Biography". biography.com. Retrieved September 15, 2015.
- ↑ "Vanessa Williams on Her Faith". ABC News. 2010. Retrieved May 6, 2016.
- ↑ Telegraph Reporters (September 14, 2015). "Miss America apologises to Vanessa Williams, Ugly Betty star". The Daily Telegraph. Archived from the original on January 11, 2022. Retrieved September 15, 2015.
- ↑ "Vanessa Williams Biography". biography.com. Retrieved September 15, 2015.
- ↑ "African American Legislators in 19th Century Tennessee: William Alexander Feilds". State of Tennessee. Archived from the original on July 24, 2015. Retrieved September 19, 2015.
- ↑ "Who Do You Think You Are?: season 2, episode 1, Vanessa Williams (February, 2011)". Who Do You Think You Are?. February 4, 2011. Retrieved December 5, 2015.