വനിത ഇന്തോനേഷ്യ (Wanita Indonesia) അല്ലെങ്കിൽ ഇന്തോനേഷ്യൻ വനിത ഇന്തോനേഷ്യയിലെ സ്ത്രീകളുടെ സംഘടനയാണ്. പാർടെയ് ഇന്തോനേഷ്യ റായ ('Great Indonesia Party') എന്ന ഇന്തോനേഷ്യൻ പാർട്ടിയുടെ വനിതാ വിഭാഗം ആകുന്നു. 1953 സെപ്റ്റംബർ 11നാണ് വനിത ഇന്തോനേഷ്യ സ്ഥാപിച്ചത്. ദേശീയത്, ജനാധിപത്യം, മാനുഷികത എന്നിവയാണ് ഈ സംഘടനയുടെ ലക്ഷ്യം. [1]


വനിത ഇന്തോനേഷ്യ, അവിടുത്തെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനായി അവർക്ക് വരുമാനം ഉയർത്താൻവേണ്ട സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും സ്ഥാപിക്കുകയും സ്ത്രീകൾക്കായി അവരുടെ ഗൃഹസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളും നടത്തുന്നു. [1]

  1. 1.0 1.1 Martyn, Elizabeth. The women's movement in post-colonial Indonesia: gender and nation in a new democracy. London [u.a.]: RoutledgeCurzon, 2005. pp. 218-219
"https://ml.wikipedia.org/w/index.php?title=വനിത_ഇന്തോനേഷ്യ&oldid=2402211" എന്ന താളിൽനിന്ന് ശേഖരിച്ചത്