വനിതകൾക്കുള്ള ഫീൽഡ് ഹോക്കി ലോകകപ്പ് മത്സരമാണ് വനിതാ ഹോക്കി ലോകകപ്പ്. യോഗ്യതയ്ക്കുള്ള ഫോർമാറ്റും അവസാന ടൂർണമെന്റും പുരുഷന്മാരുടെ മത്സരത്തിനു സമാനമാണ്. 1974 മുതൽ ഇത് നടന്നുവരുന്നു.

വനിതാ ഹോക്കി ലോകകപ്പ്
Current season or competition 2018 Women's Hockey World Cup
Sport Field hockey
Founded 1974
No. of teams 16
Continent International (FIH)
Most recent champion(s)  നെതർലൻഡ്സ് (8th title)
Most championship(s)  നെതർലൻഡ്സ് (8 titles)
Official website www.fih.ch

ഇതുവരെ നടന്ന പതിനാല് ടൂർണമെന്റുകളിൽ എട്ട് തവണ കിരീടം നേടിയ നെതർലാൻഡാണ് ഇതുവരെ ഏറ്റവും അധികം മത്സരങ്ങളിൽ വിജയിച്ച ടീം. നെതർലാൻഡ്‌സും ഓസ്‌ട്രേലിയയുമാണ് കിരീടം നിലനിർത്താൻ കഴിഞ്ഞ രണ്ട് ചാമ്പ്യൻമാർ. ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം കാലക്രമേണ മാറി. 1974, 1978 ലോകകപ്പുകളിൽ 10 രാജ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. 1976 ലെ ലോകകപ്പിൽ 11 രാജ്യങ്ങൾ പങ്കെടുത്തു. 2002 ലെ ലോകകപ്പിൽ 16 രാജ്യങ്ങൾ പങ്കെടുത്തു. 2018 ൽ ലോകകപ്പിൽ 16 ടീമുകൾ മത്സരിച്ചു. 2022 ൽ ഇത് 24 ആയി ഉയർത്താനുള്ള സാധ്യത ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ പരിശോധിക്കും. [1]

2018 ലോകകപ്പ്

തിരുത്തുക

2018 ലെ ലോകകപ്പ് ഇംഗ്ലണ്ടിലെ ലണ്ടനിൽ ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ നടന്നു. നെതർലാൻഡ്‌സ് തുടർച്ചയായ രണ്ടാം കിരീടവും, തങ്ങളുടെ കരിയറിലെ എട്ടാം കിരീടവും നേടി ഇതിൽ വിജയികളായി.[2]

  1. "World Cup field to expand to 16 teams in 2018". FIH. 2012-11-01. Retrieved 2012-11-03.
  2. "Vitality Hockey Women's World Cup London 2018". FIH. Retrieved 5 August 2018.
"https://ml.wikipedia.org/w/index.php?title=വനിതാ_ഹോക്കി_ലോകകപ്പ്&oldid=3220807" എന്ന താളിൽനിന്ന് ശേഖരിച്ചത്