വനസംരക്ഷണം
വനങ്ങളെയും വനവിഭവങ്ങളെയും അതിന്റെ തൽസ്ഥിതിയിൽ നിലനിർത്തി വനങ്ങളെ സംരക്ഷിക്കുന്നതിനെ ഒറ്റ വാക്കിൽ വിവർത്തനം ചെയ്യുന്നതാണ് വനസംരക്ഷണം. വനങ്ങളെ മാത്രം ആശ്രയിച്ച്, വനത്തിൽ ജീവിച്ചു വരുന്ന ആദിവാസികളെ കുടിയൊഴിപ്പിച്ചു മാത്രം വനസംരക്ഷണം നടത്തുന്ന ശൈലിയാണ് ലോകമാകമാനം വനപാലകർ അടുത്തകാലം വരെ ചെയ്തു പോന്നിരുന്നത്. എന്നാൽ ഇപ്പോൾ ഈ വിഭാഗങ്ങളെ നിലനിർത്തിക്കൊണ്ടു തന്നെ വനസംരക്ഷണം സാധ്യമാക്കുകയാണ് ഇപ്പോൾ പ്രാബല്യത്തിലുള്ള രീതി[1].[അവലംബം ആവശ്യമാണ്]