ഇപ്പോൾ ആഫ്രിക്കയിൽ ഏറ്റവുമധികം വധശിക്ഷകൾ നടക്കുന്നത് സുഡാനിലാണ്.

മുഹമ്മദ് അഹ്മദ് അൽ മെഹ്ദി

ചരിത്രംതിരുത്തുക

മുഹമ്മദ് അഹ്മദ് അൽ മെഹ്ദിയുടെ ഭരണകാലത്ത് ഇസ്ലാം മത നിയമത്തിനെതിരായ ചെറിയ കുറ്റങ്ങൾക്കുപോലും ചിലപ്പോൾ വധശിക്ഷ നൽകുമായിരുന്നു. ചാട്ടവാറടിച്ച് കൊല്ലലും നിലവിലുണ്ടായിരുന്നു. ഹാൻഡ്സ് ഓഫ്ഫ് കൈൻ എന്ന സംഘടന 1999-ൽ 19 വധശിക്ഷകൾ നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 10 എണ്ണം കുരിശിൽ തറച്ചാണത്രേ നടന്നത്. [1]

മരണശിക്ഷയർഹിക്കുന്ന കുറ്റങ്ങൾതിരുത്തുക

ഗുദരതി, [2] സ്വരാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്യുക, [3] മതവിശ്വാസമില്ലാതിരിക്കുക, [4] വ്യഭിചാരം, രാജ്യദ്രോഹം, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും ഹനിക്കുന്ന പ്രവൃത്തികൾ, കൊലപാതകം, സായുധമോഷണം, ആയുധം കൊണ്ടുനടക്കൽ, ആയുധക്കടത്ത് എന്നിവയ്ക്കൊക്കെ വധശിക്ഷ നൽകാറുണ്ട്.

പുതിയ സംഭവവികാസങ്ങൾതിരുത്തുക

2012 ജനുവരി 23-ന് കാസ്സ് ജില്ലയിലെ നാലാണുങ്ങളെ ഒരു പെണ്ണിനെ ബലാത്സംഗം ചെയ്തതിന് വധശിക്ഷയ്ക്ക് വിധിച്ചു. ഇത് ആസൂത്രണം ചെയ്തതിന് നാല് പെണ്ണുങ്ങളെയും വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സുഡാനിൽ&oldid=1995562" എന്ന താളിൽനിന്ന് ശേഖരിച്ചത്