പ്രധാന മെനു തുറക്കുക

വിയറ്റ്നാമിൽ വധശിക്ഷ നിയമപരമായ ഒരു ശിക്ഷാരീതിയാണ്. ഗുരുതരമായ കുറ്റങ്ങൾക്കാണ് വധശിക്ഷ നൽകപ്പെടുന്നത്. കുട്ടിക്കുറ്റവാളികൾക്കും; കുറ്റം ചെയ്യന്ന സമയത്തോ വിചാരണ ചെയ്യുന്ന സമയത്തോ ഗർഭിണികളായ സ്ത്രീകൾക്കും, മൂന്നു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ പാലൂട്ടുന്ന അമ്മമാർക്കും നിയമപ്രകാരം വധശിക്ഷ നൽകാൻ പാടില്ല. ഈ കേസുകളിൽ ശിക്ഷ ജീവപര്യന്തമാക്കി മാറ്റണം. [1]

പീനൽ കോഡിലെ 29 ആർട്ടിക്കിളുകൾ ആവശ്യമെങ്കിൽ നൽകാവുന്ന ശിക്ഷയായി വധശിക്ഷയെ കണക്കാക്കുന്നു. ശിക്ഷ നടപ്പാക്കുന്നത് ഏഴ് പോലീസുകാർ ചേർന്ന ഫയറിംഗ് സ്ക്വാഡുപയോഗിച്ചായിരുന്നു. പ്രതികളെ കണ്ണുകെട്ടി തൂണിനോട് ബന്ധിച്ചിരിക്കും.

2011 നവംബറിനു ശേഷം ദേശീയ അസംബ്ലിയിൽ നിയമനിർമ്മാണത്തിനു ശേഷം വിഷം കുത്തിവച്ചുള്ള വധശിക്ഷ ഉപയോഗിച്ചു തുടങ്ങി. [2][3] 29 കുറ്റങ്ങൾക്ക് വധശിക്ഷ നൽകാം.

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾതിരുത്തുക

പീനൽ കോഡിലെ വധശിക്ഷ നൽകാവുന്ന വകുപ്പുകൾ

വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുള്ള പീനൽ കോഡ് വകുപ്പുകൾ [1]
അദ്ധ്യായങ്ങൾ വകുപ്പുകൾ
XI - ദേശീയസുരക്ഷയ്ക്കെതിരായ കുറ്റങ്ങൾ 78, 79, 80, 82, 83, 84, 85
XII - മനുഷ്യജീവനും, ആരോഗ്യത്തിനും, അഭിമാനത്തിനും എതിരേയുള്ള കുറ്റങ്ങൾ 93, 111, 112
XIII - പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങൾക്കെതിരേയുള്ള കുറ്റങ്ങൾ ഒന്നുമില്ല
XIV - സ്വത്തവകാശത്തിനെതിരേയുള്ള കുറ്റങ്ങൾ 133, 139
XV - വിവാഹത്തിനും കുടുംബത്തിനുമെതിരേയുള്ള കുറ്റങ്ങൾ ഒന്നുമില്ല
XVI - സാമ്പത്തിക മാനേജ്മെന്റിനെതിരേയുള്ള കുറ്റങ്ങൾ 153, 157, 180
XVII - പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഒന്നുമില്ല
XVIII - മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ 193, 194, 197
XIX - പൊതു സുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന കുറ്റങ്ങൾ 221, 231
XX - ഔദ്യോഗിക നിയന്ത്രണക്രമത്തെ ബാധിക്കുന്ന കുറ്റങ്ങൾ ഒന്നുമില്ല
XXI - സ്ഥാനത്തെ സംബന്ധിച്ച കുറ്റങ്ങൾ 278, 279, 289
XXII - കോടതി നടപടികളെ ബാധിക്കുന്ന കുറ്റങ്ങൾ None
XXIII - സൈനികോദ്യോഗസ്ഥരുടെ ചുമതലകളെയും ഉത്തരവാദങ്ങളെയും ബാധിക്കുന്ന കുറ്റങ്ങൾ 316, 322, 334
XXIV - സമാധാനം, മനുഷ്യരാശി എന്നിവയെ ബാധിക്കുന്ന കുറ്റങ്ങളും യുദ്ധക്കുറ്റങ്ങളും. 341, 342, 343

അവലംബംതിരുത്തുക

  1. 1.0 1.1 "Penal Code (No. 15/1999/QH10)". Ministry of Justice. ശേഖരിച്ചത് 10 October 2011.
  2. "Firing squad replaced by lethal injection". Viet Nam News. മൂലതാളിൽ നിന്നും 3 April 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 October 2011.
  3. "No: 53/2010/QH12 - Execution of criminal judgments". Misistry of Justice. ശേഖരിച്ചത് 11 October 2011.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_വിയറ്റ്നാമിൽ&oldid=2285792" എന്ന താളിൽനിന്ന് ശേഖരിച്ചത്