വധശിക്ഷ നിയമവിധേയമായ രാജ്യമാണ് ലെസോത്തോ. [1] 1984-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്.

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

തിരുത്തുക

ക്രിമിനൽ നടപടിക്രമത്തിന്റെയും തെളിവുകളുടെയും നിയമത്തിന്റെ (Criminal Procedure and Evidence Act) 297-ആം വകുപ്പനുസരിച്ച് കൊലപാതകവും രാജ്യദ്രോഹവുമാണ് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. 2003-ലെ ലൈംഗികക്കുറ്റങ്ങളെ സംബന്ധിച്ച നിയമത്തിന്റെ (Criminal Procedure and Evidence Act) 32-ആം സെക്ഷനനുസരിച്ച് എച്ച്.ഐ.വി. ബാധിതനാണ് എന്നറിഞ്ഞുകൊണ്ട് ബലാത്സംഗം ചെയ്യുന്നയാളുകൾക്കും വധശിക്ഷ നൽകാവുന്നതാണ്. 18 വയസിൽ താഴെ പ്രായമുള്ളവർക്കും ഗർഭിണികൾക്കും വധശിക്ഷ നൽകരുതെന്ന് നിയമം വിലക്കുന്നു. [2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
  2. http://www.biicl.org/files/2298_country_report_lesotho_owori.pdf
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ലെസോത്തോയിൽ&oldid=3790327" എന്ന താളിൽനിന്ന് ശേഖരിച്ചത്