വധശിക്ഷ മൊറോക്കോയിൽ
മൊറോക്കോയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]
ശിക്ഷാരീതി
തിരുത്തുകവെടിവച്ചുള്ള വധശിക്ഷയാണ് ശിക്ഷാരീതി. 1993-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] മൊഹമ്മദ് ടബെറ്റ് എന്ന പോലീസ് കമ്മീഷണറായിരുന്ന ഒരാളെ ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തി നൂറുകണക്കിന് പെൺകുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്തതിന് വധിക്കുകയായിരുന്നു.
നിയമവങ്ങൾ
തിരുത്തുകസാധാരണ കുറ്റങ്ങൾക്കും സൈനിക കുറ്റങ്ങൾക്കും മൊറോക്കോയിൽ വധശിക്ഷ നൽകാൻ നിയമമുണ്ട്. മൊറോക്കൻ പീനൽ കോഡിലെ ആർട്ടിക്കല്ല് 16 കൊലപാതകത്തിനും, സായുധ മോഷണത്തിനും, കൊള്ളിവയ്പ്പിനും, രാജ്യദ്രോഹത്തിനും, ഒളിച്ചോട്ടത്തിനും, രാജാവിനെ വധിക്കാൻ ശ്രമിക്കുന്നതിനും വധശിക്ഷ വിധിക്കുന്നു. 2003 മേയ് 16-ന് കാസബ്ലാങ്ല്യിലുണ്ടായ ബോംബുസ്ഭോടനത്തിനു ശേഷം ഒരു തീവ്രവാദ വിരുദ്ധ നിയമം പാസാക്കപ്പെട്ടു. ഈ നിയമമനുസരിച്ച് സാധാരണ ഗതിയിൽ ജയിൽ ശിക്ഷ മാത്രം ലഭിക്കുന്ന കുറ്റങ്ങൾ തീവ്രവാദത്തിന്റെ ഭാഗമായി ചെയ്താൽ വധശിക്ഷ നൽകാം[3].
2005 ആഗസ്റ്റ് 17 വരെ 2000 ആൾക്കാരെ തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങൾ ആരോപിച്ച് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരിൽ 17 പേർക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ സാദ്ധ്യമാണ്. രാജാവ് മുഹമ്മദ് ആറാമൻ 1999-ൽ സ്ഥാനമേറ്റതിനു ശേഷം വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവുകളിലൊന്നും ഒപ്പുവച്ചിട്ടില്ല.
നിർത്തലാക്കാനുള്ള ശ്രമങ്ങൾ
തിരുത്തുക2003 ആഗസ്റ്റ് 6-ന് മൊറോക്കോയിലെ നിയമമന്ത്രി വധശിക്ഷ ഒഴിവാക്കുന്നതിനനുകൂല നിലപാടാണ് തനിക്കുള്ളതെന്ന് പ്രസ്താവിച്ചു. മൊറോക്കോയിലെ നിയമവിദഗ്ദ്ധർക്കിടയിലുള്ള അഭിപ്രായം വധശിക്ഷ ഒഴിവാക്കുന്നതിനനുകൂലമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.
2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തിവയ്ക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് മൊറോക്കോ വിട്ടുനിന്നു.
പുതിയ സംഭവവികാസങ്ങൾ
തിരുത്തുക2012 ജനുവർ 12-ന് മൊറോക്കോയിലെ കോടതി ഒരു അധോലോകസംഘത്തിന്റെ തലവനെ മയക്കുമരുന്ന് വ്യാപാരത്തിനും നരഹത്യയ്ക്കും വധശിക്ഷയ്ക്ക് വിധിച്ചു.
മറാകേഷിലെ ഒരു ചായക്കടയിൽ ബോംബുവച്ച് 17 ആൾക്കാരെ കൊന്ന കേസിൽ ശിക്ഷ വിധിക്കപ്പെട്ട രണ്ടാളുകളുടെ അപ്പീലുകൾ 2012 മാർച്ച് 9-ന് മൊറോക്കോയിലെ ഒരു കോടതി തള്ളിക്കളഞ്ഞു. കൂടാതെ ഇക്കൂട്ടത്തിൽജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഒരാളുടെ ശിക്ഷ വധശിക്ഷയാക്കി മാറ്റുകയും ചെയ്തു.[4]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-15.
- ↑ "Document Information | Amnesty International". Archived from the original on 2004-06-27. Retrieved 2004-06-27.
- ↑ http://www.handsoffcain.info/bancadati/schedastato.php?idcontinente=25&nome=morocco