വധശിക്ഷ നിലവിലില്ലാത്ത രാജ്യമാണ് മാൾട്ട. 1971-ലാണ് നിയമം മൂലം ഇവിടെ വധശിക്ഷ ഇല്ലാതെയാക്കിയത്. എങ്കിലും സൈനിക നിയമപ്രകാരം കുറ്റകൃത്യങ്ങൾക്ക് വധശിക്ഷനൽകാനുള്ള വ്യവസ്ഥ 2000 മാർച്ച് 21 വരെ നിലവിലുണ്ടായിരുന്നു. സിവിലും രാഷ്ട്രീയവുമായ അവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ രണ്ടാം ഓപ്ഷണൽ പ്രോട്ടോക്കോളിൽ മാൾട്ട ഒപ്പുവച്ചിട്ടുണ്ട്. ഇതുപ്രകാരം രാജ്യത്ത് വധശിക്ഷ നടക്കുവാൻ സാദ്ധ്യമല്ല. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ പതിമൂന്നാം പ്രോട്ടോക്കോളും മാൾട്ട അംഗീകരിച്ചിട്ടുണ്ട്.

ചരിത്രം

തിരുത്തുക

1876 മുതൽ 1943 വരെ രാജ്യത്ത് 18 വധശിക്ഷകൾ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. അവസാനം വധശിക്ഷ നടന്നത് 1943 ജൂലൈ അഞ്ചിനായിരുന്നു. സ്പിറു ഗ്രെച്ച് എന്നയാളെ കൊന്നതിന് കാർമ്നു സമ്മിറ്റ് ഗുസെപ്പി സമ്മിറ്റ് എന്നിവരെ തൂക്കിക്കൊല്ലുകയായിരുന്നു. 1963 ഒക്റ്റോബറിൽ ആന്റണി പാറ്റിഗ്നോട്ട് എന്നയാളെയായിരുന്നു അവസാനമായി വധശിക്ഷയ്ക്ക് വിധിച്ചത് (ഇത് നടപ്പാക്കപ്പെട്ടില്ല). മാന്വെൽ ബാൾഡാച്ചിനോ എന്നയാളെ കൊന്നു എന്നതായിരുന്നു കേസ്. മാൾട്ടയിലെ ഗവർണർ ജനറൽ പാറ്റിഗ്നോട്ടിന്റെ വധശിക്ഷ ജീവപര്യന്തം തടവായി ഇളവുചെയ്തുകൊടുത്തു.

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_മാൾട്ടയിൽ&oldid=1694425" എന്ന താളിൽനിന്ന് ശേഖരിച്ചത്