മാലിയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]

ശിക്ഷാരീതി തിരുത്തുക

വെടിവച്ചുള്ള വധശിക്ഷയാണ് ശിക്ഷാരീതി. 1980-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] കൈറ്റ കൗലിബാലിയെയും കരൂബ കൗലിബാലിയെയും കൊലപാതകം, സായുധ മോഷണം, മറ്റു കുറ്റങ്ങൾ എന്നിവയ്ക്ക് വെടിവച്ച കൊല്ലുകയായിരുന്നു.

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ തിരുത്തുക

കൊലപാതകങ്ങൾ, വഞ്ചന, വിഘടനവാദം, ചാരവൃത്തി, കൊള്ളിവയ്പ്പ്, ബോംബുപയോഗിച്ച് പൊതുസ്ഥാപനങ്ങൾ തകർക്കുക, രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുക, 1 കോടി ഫ്രാങ്കിൽ കൂടുതൽ പൊതുമുതൽ തട്ടിക്കുക എന്നിവയാണ് വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ.

നിർത്തലാക്കാനുള്ള ശ്രമങ്ങൾ തിരുത്തുക

ജനറൽ മൂസ്സ ട്രാഓറിന്റെ 23 വർഷത്തെ ഏകാധിപത്യ ഭരണത്തിനു ശേഷം 1991-ൽ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആൽഫ ഔമാർ കൊണാരെ ഉടൻ തന്നെ വധശിക്ഷ നിർത്തലാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു. 1997 ഡിസംബർ 10-ന് അന്താരാഷ്ട്ര മനുഷ്യാവകാശദിനത്തിൽ അദ്ദേഹം എല്ലാ വധശിക്ഷകളും ജീവപര്യന്തമായി കുറച്ചു. 2002 മേയ് 16-ന് കൊണാരെയുടെ സർക്കാരിന്റെ ഭരണകാലത്തിന്റെ അവസാന ഘട്ടത്തിൽ വധശിക്ഷകൾ രണ്ടു വർഷത്തേയ്ക്ക് നടപ്പാക്കന്നത് നിർത്തിവയ്ക്കാൻ നിയമം കൊണ്ടുവന്നു. വധശിക്ഷ നിർത്തലാക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാനാണ് ഈ ഇടവേളയെന്ന് സർക്കാർ അറിയിച്ചു.

2002 മേയ് 29-ന് പ്രസിഡന്റ് കൊണാരെ 150-ലേറെ ജനാധിപത്യ പ്രക്ഷോഭകരെ 1993-ൽ വധിച്ചതിന് വധശിക്ഷ ലഭിച്ചിരുന്ന മുൻ ഏകാധിപതി മൂസ്സ ട്രാഓറിന് മാപ്പുനൽകി. അദ്ദേഹത്തിനെ വധശിക്ഷ മുൻപേതന്നെ ജീവപര്യന്തമാക്കി കുറച്ചിരുന്നു.

പുതിയ സംഭവവികാസങ്ങൾ തിരുത്തുക

ഫ്രഞ്ച് എംബസിയിൽ ബോംബുവച്ച കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട ഒരു ടുണീഷ്യക്കാരനെ 2012 ജനുവരി 5-ന് ടുണീഷ്യയിലേയ്ക്ക് നാടുകടത്തി. [3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-15.
  3. http://www.handsoffcain.info/bancadati/schedastato.php?idstato=16000262
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_മാലിയിൽ&oldid=3970829" എന്ന താളിൽനിന്ന് ശേഖരിച്ചത്