വധശിക്ഷ ബംഗ്ലാദേശിൽ
തൂക്കിക്കൊല്ലലാണ് ബംഗ്ലാദേശിലെ വധശിക്ഷാരീതി. 2005-ൽ രണ്ടു ന്യായാധിപർക്കെതിരേ ബോംബാക്രമണം നടത്തിയ കുറ്റത്തിന് ചിലരെ 2007-ൽ തൂക്കിക്കൊന്നിരുന്നു. 2010-ൽ ഷേക്ക് മുജീബുർ റഹ്മാനെ വധിച്ച അഞ്ചു പേരെ തൂക്കിക്കൊന്നിരുന്നു. [1]
ധാരാളം പേർ ബംഗ്ലാദേശിൽ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്. ഡാക്കയിലെ ഒരു ജയിലിലെ 2400 ജയിൽപ്പുള്ളികളിൽ 90 പേർ മരണശിക്ഷ കാത്ത് കഴിയുന്നവരാണത്രേ. [2]
വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ
തിരുത്തുകകൊലപാതകം, [3] മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, [4] സദാചാരത്തിനു നിരക്കാത്തതോ നിയമവിരുദ്ധമോ ആയ കാര്യങ്ങൾക്ക് കുട്ടികളെ കടത്തുക, വ്യഭിചാരത്തിനായി സ്ത്രീകളെ കടത്തുക[5] എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാറുണ്ട്.
അവലംബം
തിരുത്തുക- ↑ http://www.fidh.org/IMG//pdf/Report_eng.pdf
- ↑ FIDH/Odhikar interviewed the IG Prisons on 07/04/2010
- ↑ "Zee News – MP murder case: Bangla court awards death penalty to 22". Archived from the original on 2018-12-25. Retrieved 2012-06-12.
- ↑ "Travel Advice for Bangladesh – Australian Department of Foreign Affairs and Trade". Archived from the original on 2013-01-17. Retrieved 2012-06-12.
- ↑ Bangladesh