വധശിക്ഷ നൈജീരിയയിൽ
നൈജീരിയയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]
ശിക്ഷാരീതി
തിരുത്തുകവെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊല്ലലുമാണ് ശിക്ഷാരീതികൾ. സാധാരണഗതിയിൽ തൂക്കിക്കൊല്ലലാണ് ശിക്ഷാരീതിയെങ്കിലും സായുധ മോഷണക്കാരെയും രാജ്യദ്രോഹക്കുറ്റം തന്ലിഞ്ഞവരെയും ചിലപ്പോൾ വെടിവച്ചു കൊല്ലാറുണ്ട്. 2002-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്.[2] ഇതുവരെ ശരിയ നിയമമനുസരിച്ചു നടപ്പാക്കിയ ഒരേയൊരു വധശിക്ഷയായിരുന്നു 2002 ജനുവരി 3-ന് നടന്നത്. സനി യാകുബു റോഡി എന്നയാളെ കൊലപാതകക്കുറ്റത്തിന് തൂക്കിക്കൊല്ലുകയായിരുന്നു.
വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ
തിരുത്തുകക്രിമിനൽ കോഡും ആഭ്യന്തരക്കുഴപ്പങ്ങളെപ്പറ്റിയുള്ള നിയമവുമനുസരിച്ച് സായുധ മോഷണം, കൊലപാതകം, രാജ്യദ്രോഹം, സർക്കാരിനെതിരായ കുറ്റങ്ങൾ എന്നിവ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്.
1999-ൽ പന്ത്രണ്ട് വടക്കൻ സംസ്ഥാനങ്ങൾ ശരിയ നിയമം സ്വീകരിച്ചു. ഇതിനുശേഷം ഗുദരതി, [3]തട്ടിക്കൊണ്ടുപോകൽ എന്നിവയും വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളായി. ഇതിനു ശേഷം പത്തിൽ കൂടുതൽ നൈജീരിയൻ മുസ്ലീം സ്തീകളെ വിവാഹേതര ലൈംഗികബന്ധം മുതൽ സ്വവർഗഭോഗം വരെയുള്ള കുറ്റങ്ങൾക്ക് കല്ലെറിഞ്ഞുള്ള വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. പക്ഷെ ഈ വധശിക്ഷകളൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. ശിക്ഷാവിധികൾ അപ്പീൽ വാദത്തിൽ തള്ളിപ്പോവുകയോ മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയിൽ ശിക്ഷയായി കുറയ്ക്കുകയോ ആണ് ചെയ്യപ്പെട്ടിട്ടുള്ളത്. [4][5][6]
നിർത്തലാക്കാനുള്ള ശ്രമങ്ങൾ
തിരുത്തുക2000 ജനുവരിയിൽ പ്രസിഡന്റ് ഒലുസെൻ ഒബസാഞ്ചോ 20 വർഷത്തിൽ കൂടുതലായി വധശിക്ഷ കാത്തുകഴിയുന്ന പ്രതികളെ വെറുതേ വിടുകയും വധശിക്ഷാ ഉത്തരവു കിട്ടി 10 വർഷത്തിനും 20 വർഷത്തിനുമിടയിലുള്ള കാലം കഴിഞ്ഞവരുടെ ശിക്ഷ ജീവപര്യന്തവുമായി കുറച്ചു.
പുതിയ സംഭവവികാസങ്ങൾ
തിരുത്തുക2012 മാർച്ച് 2-ന് എഡറ്റ് ഒബെടെൻ മ്ബാങ്ക് എന്നയാളിനെ വധശിക്ഷ വിധിച്ച ശേഷം 15 വർഷം കഴിഞ്ഞ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു.[7]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ "Nigeria's first Sharia execution". BBC News. 4 January 2002.
- ↑ Sodomylaws.Org
- ↑ Jacinto, Leela (18 Mar 2011). "Nigerian Woman Fights Stoning Death". ABC News International. Retrieved 8 June 2011.
- ↑ "Gay Nigerians face Sharia death". BBC News. 10 Aug 2007. Retrieved 8 June 2011.
- ↑ Coleman, Sarah (Dec 2003). "Nigeria: Stoning Suspended". World Press. Retrieved 8 June 2011.
- ↑ http://www.handsoffcain.info/bancadati/schedastato.php?idstato=16000463