വധശിക്ഷ ടുണീഷ്യയിൽ
ടുണീഷ്യയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]
ശിക്ഷാരീതി
തിരുത്തുകവെടിവച്ചുള്ള വധശിക്ഷയും തൂക്കിക്കൊല്ലലുമാണ് ശിക്ഷാരീതികൾ. 1991-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2]
വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ
തിരുത്തുകകൊലപാതകം, അക്രമം, രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കോ ബാഹ്യസുരക്ഷയ്ക്കോ എതിരേയുള്ള ആക്രമണങ്ങൾ എന്നിവയാണ് വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ.
നിർത്തലാക്കാനുള്ള ശ്രമങ്ങൾ
തിരുത്തുകടുണീഷ്യയിൽ വധശിക്ഷ നിലവിലുണ്ടെങ്കിലും പ്രസിഡന്റ് ബെൻ അലി ഒരുമാതിരി എല്ലായ്പ്പോഴും വധശിക്ഷ ഒഴിവാക്കിക്കൊടുക്കാറുണ്ടായിരുന്നു. ബെൻ അലി പുറത്തായശേഷം വന്ന സർക്കാർ എല്ലാ രാഷ്ട്രീയ കുറ്റവാളികളെയും വെറുതേ വിടുന്നതായി പ്രഘ്യാപിച്ചു.
2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളുടെ വോട്ടെടുപ്പുസമയത്ത് ടുണീഷ്യയുടെ പ്രതിനിധി സഭയിലുണ്ടായിരുന്നില്ല. [3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ https://archive.today/20120723034356/www.amnesty.org/en/death-penalty/countries-abolitionist-in-practice
- ↑ http://www.handsoffcain.info/bancadati/schedastato.php?idcontinente=13&nome=tunisia