ടാൻസാനിയയിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]

ശിക്ഷാരീതി തിരുത്തുക

തൂക്കിക്കൊല്ലലാണ് ശിക്ഷാരീതി. 1994-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2]

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ തിരുത്തുക

കൊലപാതകവും രാജ്യദ്രോഹവും വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്.

നിർത്തലാക്കാനുള്ള ശ്രമങ്ങൾ തിരുത്തുക

2002 ഏപ്രിൽ മാസത്തിൽ പ്രസിഡന്റ് ബെഞ്ചമിൻ എംകാപ വധശിക്ഷ വിധിക്കപ്പെട്ട 100 പേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ഇത് ജീവിക്കാനുള്ള അവകാശത്തെ പ്രസിഡന്റ് അംഗീകരിക്കുന്നതിന്റെ തെളിവാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. 2005-ൽ ദാർ അസ്സലാം ജയിലിൽ ഉദ്ദേശം 90 ഓളം ആൾക്കാർ 20-ൽ പരം വർഷങ്ങളായി വധശിക്ഷ കാത്തു കഴിയുന്നുണ്ടായിരുന്നു. ഇതിൽ 15 പേർ ജയിലിലെ തിരക്കിനോടും മർദ്ദനത്തോടും പ്രതിഷേധിച്ച് നിരാഹാരസമരം നടത്തി. 2010 ഡിസംബറിൽ 295 പുരുഷന്മാരും 11 സ്ത്രീകളും വധശിക്ഷ കാത്തു കഴിയുന്നുണ്ടായിരുന്നു.

പുതിയ സംഭവവികാസങ്ങൾ തിരുത്തുക

2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് ടാൻസാനിയ വിട്ടുനിന്നു.

9 വർഷമായി വധശിക്ഷ കാത്തു കഴിയുകയായിരുന്ന ടേറ്റ് കഫൂഞ്ച എന്നയാളെ 2009-ൽ നിരപരാധിയാണെന്നു കണ്ടെത്തി അപ്പീൽക്കോടതി വിട്ടയച്ചു.

2012 ജൂൺ 5-ന് ടാൻസാനിയയിലെ മനുഷ്യാവകാശ റിപ്പോർട്ട് പ്രകാരം ജനങ്ങളുടെ വധശിക്ഷയെക്കുറിച്ചുള്ള അഭിപ്രായം സർക്കാർ കണക്കിലെടുക്കേണ്ടതുണ്ട്. 6000 ആൾക്കാർ പങ്കെടുത്ത ഒരു അഭിപ്രായ വോട്ടെടുപ്പിൽ 75% ആൾക്കാർ വധശിക്ഷ നല്ല ശിക്ഷാരീതിയല്ലെന്നും 74 % ആൾക്കാർ ജീവപര്യന്തം തടവുപയോഗിച്ച് ഇതിനെ ഇല്ലാതാക്കാമെന്നും അഭിപ്രായപ്പെട്ടു. [3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-17.
  3. http://www.handsoffcain.info/bancadati/schedastato.php?idcontinente=13&nome=tanzania
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ടാൻസാനിയയിൽ&oldid=3970869" എന്ന താളിൽനിന്ന് ശേഖരിച്ചത്