വധശിക്ഷ നിയമപരമായി നിർത്തലാക്കപ്പെട്ട രാജ്യമാണ് ജോർജ്ജിയ. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ 200 മേയ് 1-ന് സ്വീകരിച്ചതോടെയാണ് വധശിക്ഷ നിയമപരമായി ഇല്ലാതെയായത്. പിന്നീട് സിവിലും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ (ഐ.സി.സി.പി.ആർ) രണ്ടാമത് പ്രോട്ടോക്കോ‌ളിലും ജോർജ്ജിയ ഒപ്പുവച്ചു.

1995-ലാണ് ഇവിടെ അവസാന വധശിക്ഷ നടപ്പിലായത്. ശിരസ്സിന്റെ പിറകിൽ ഒരു വെടിയുണ്ടപായിച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. കൊലപാതകക്കുറ്റത്തിനായിരുന്നു വധശിക്ഷ വിധിക്കപ്പെട്ടത്.

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ജോർജിയയിൽ&oldid=3644357" എന്ന താളിൽനിന്ന് ശേഖരിച്ചത്