വധശിക്ഷ ഗ്വാട്ടിമാലയിൽ
ഗ്വാട്ടിമാല എന്ന രാജ്യത്ത് വധശിക്ഷ നിയമവിധേയമാണ്. 2000 മുതൽ 2010 വരെ വധശിക്ഷ നടപ്പിലാക്കുന്നത് നിറുത്തിവച്ചിരുന്നുവെങ്കിലും അൽവാരോ കോളോം പ്രസിഡന്റായപ്പോൾ പുനരാരംഭിച്ചു. വധശിക്ഷ വിധിക്കപ്പെട്ടവർക്ക് മാപ്പ് നൽകാൻ സാധിക്കില്ല എന്നും ശിക്ഷകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലുള്ള ശിക്ഷാരീതി വിഷം കുത്തിവച്ചുള്ള വധശിക്ഷയാണ്. കൊലപാതകവും ചില സൈനികവും നിയമപാലനം സംബന്ധിച്ചതുമായ കുറ്റങ്ങൾക്കുമാണ് വധശിക്ഷ നൽകാവുന്നത്.
അവലംബം
തിരുത്തുക- http://ipsnews.net/news.asp?idnews=41189 Archived 2011-08-23 at the Wayback Machine.