തെക്കേഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തെ തിരുവാരൂർ ജില്ലയിലെ വടുവൂർ പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമാണ് വടുവൂർ പക്ഷിസങ്കേതം. ഈ സങ്കേതം തഞ്ചാവൂരിൽനിന്ന് 22 കിലോമീറ്റർ അകലെ തഞ്ചാവൂർ-മന്നാർഗുഡി സംസ്ഥാനപാതയിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള ജലസേചന ടാങ്ക് നവംബർ മുതൽ ഏപ്രിൽ വരെ നിറഞ്ഞിരിക്കും. ഇത് അനേകം പക്ഷികളെ ആകർഷിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ തരം പക്ഷികൾ ഇവിടെ എത്തിച്ചേരുന്നു. ഈ പ്രദേശത്തുള്ള ചതുപ്പുനിലങ്ങളാണ് പ്രധാന ആകർഷണം. ഇവിടെയുള്ള ചെറുതും വലുതുമായ തടാകങ്ങൾ പക്ഷികൾക്കാവശ്യമായ വിവിധ തരം മീനുകൾ കൊണ്ട് സമ്പന്നമാണ്. സന്ദർശകർക്ക് സൗജന്യമായി ഈ പക്ഷിസങ്കേതം സന്ദർശിക്കാവുന്നതാണ്. രണ്ട് നിരീക്ഷണ ടവറുകൾ ഇവിടെയുണ്ട്. 38ൽപ്പരം ഇനം ജലപക്ഷികൾ ഇവിടെ കാണപ്പെടുന്നു.

വടുവൂർ പക്ഷിസങ്കേതം
  • "Vaduvur Bird Sanctuary". Archived from the original on 2013-10-21. Retrieved 2017-06-28.

"You tube".

10°41′56″N 79°19′21″E / 10.698943°N 79.322469°E / 10.698943; 79.322469

"https://ml.wikipedia.org/w/index.php?title=വടുവൂർ_പക്ഷിസങ്കേതം&oldid=3799903" എന്ന താളിൽനിന്ന് ശേഖരിച്ചത്