വടക്കേ അമേരിക്കയിലെ ജനരീതി

അവർ കൃഷി ചെയ്തു ജീവിക്കുന്നു.ഭൂവിസ്തൃതിയുടെ 10 ശതമാനം മാത്രമാണ് വടക്കേ അമേരിക്കയിൽ കൃഷിക്ക് ഉപയുക്തമാക്കിയിട്ടുള്ളത്. മധ്യസമതലപ്രദേശമാണ് ഈ വൻകരയിലെ പ്രധാന കാർഷിക മേഖല.ഫലഫുഷ്ടിയായ മണ്ണ്, ജലലഭ്യത, അനുകൂലമായ കാലാവസ്ഥ, വിസ്തൃതമായ കൃഷിഭൂമി എന്നീ ഘടകങ്ങൾ ഈ മേഖലയിലേ കാർഷിക പുരോഗതിക്ക് കാരണമാകുന്നു.ഗോതമ്പ്, ചോളം, ഓട്സ്, ബാർലി ,എന്നീവയാണ് ഇവിടുത്തെ പ്രധാന ധാന്യവിളകൾ. ഗോതമ്പ് ഉൽപാദനത്തിൽ ലോകത്തിൽ മുഖ്യ സ്ഥാനം വടക്കേ അമേരിക്കയ്ക്കാണ്. ചൂടുകാലാവസ്ഥയും ഇടവിട്ടുള്ള മഴയും ചോളകൃഷിക്ക് അനുകൂല ഘടകങ്ങളാണ്. മെക്സിക്കൻ ജനതയുടെ മുഖ്യഭക്ഷ്യ ധാന്യവും ഇതുതന്നെ.എന്നാൽ അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നിവിടങ്ങളിൽ ചോളം അധികവും ഉപയോഗിക്കുന്നത് കന്നുകാലികളുടെ തീറ്റയായിട്ടാണ്.

കാലിവളർത്തൽ തിരുത്തുക

വടക്കെ അമേരിക്കയിലെ ജനങ്ങളുടെ ഒരു മുഖ്യ തൊഴിലാണ് കാലിവളർത്തൽ.വിസ്ത്രുതമായ ഇവിടുത്തെ പുൽമേടുകൾ കാലിവളർത്തലിൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.