വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം. കേരളത്തിലെ പ്രഥമ വൃത്താന്ത പത്രമായ "സ്വദേശാഭിമാനി"യുടെ സ്ഥാപകനും എഴുത്തുകാരനും ചിന്തകനും പരിഷ്കർത്താവുമായ വക്കം മൗലവിയുടെ നാമധേയത്തിൽ 2012ൽ സ്ഥാപിതമായ സ്ഥാപനമാണ് വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം. വക്കം മൗലവി ഉയർത്തിപ്പിടിച്ച സ്വതന്ത്ര ചിന്തയിലും നവോത്ഥാന മൂല്യങ്ങളിലും ഊന്നി നിന്ന് പഠന ഗവേഷണ രംഗങ്ങളിലും സാംസ്കാരിക മണ്ഡലങ്ങളിലും ഇടപെടുകയാണ് കേന്ദ്രത്തിന്റെ ലക്‌ഷ്യം.[1]
പ്രവർത്തനങ്ങൾ
തിരുത്തുകവിവിധ രംഗങ്ങളിൽ മൗലിക സംഭാവനകൾ അർപ്പിച്ച പ്രതിഭകളെ പുരസ്‌കാരം നൽകി ആദരിക്കുക, വക്കം മൗലവി അനുസ്മരണ പ്രഭാഷണങ്ങൾ നടത്തുക, എൻഡോവ്മെന്റുകൾ ഏർപ്പെടുത്തി ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, വൈജ്ഞാനിക ചർച്ചകളും സെമിനാറുകളും സർഗ- കലാ- സാംസ്കാരിക മേഖലകളിൽ ശില്പശാലകളും സംഘടിപ്പിക്കുക തുടങ്ങിയവയാണ് വക്കം മൗലവി പഠന കേന്ദ്രം നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ. ഡോ. പി. ഗീത രചിച്ച '1921 ചരിത്ര വർത്തമാനങ്ങൾ' പുസ്തകപ്രകാശനവും ചർച്ചാസംഗമവും വക്കം മൗലവി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തി.[2]
വക്കം മൗലവി പുരസ്കാരം
തിരുത്തുകപ്രശസ്ത പത്രപ്രവർത്തകനായ കെ അബൂബക്കർ, ഖുർആൻ പണ്ഡിതനും വിവർത്തകനുമായ ചെറിയമുണ്ടം അബ്ദുൽഹമീദ്, മദ്യവിരുദ്ധ പ്രവർത്തകനായ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ , അറബി ഭാഷ പണ്ഡിതനായ മുഹമ്മദ് കുട്ടശേരി, പ്രമുഖ ചരിത്രകാരനായ കെ എൻ പണിക്കർ, ഹദീസ് നിരൂപണ ശാത്ര വിദഗ്ദ്ധൻ എ അബ്ദുസ്സലാം സുല്ലമി എന്നിവരാണ് ഇതിനകം വക്കം മൗലവി പുരസ്കാരത്തിനു അർഹരായത്.[3]
ഫെല്ലോഷിപ്പ്
തിരുത്തുക2016 മുതൽ വക്കം മൗലവി ഫെല്ലോഷിപ് പദ്ധതി ആരംഭിച്ചു. വക്കം മൗലവിയുടെ രചനകൾ: ദർശനവും സവിശേഷതകളും, കേരള മുസ്ലിം നവോത്ഥാനത്തിനു പ്രേരകമായ പാട്ടുകൾ, ഗാനങ്ങൾ എന്നീ വിഷയങ്ങളിലുള്ള പഠനത്തിനാണു ഫെല്ലോഷിപ്പ് നൽകിയത്.
അവലംബം
തിരുത്തുക- ↑ "Vakkom Moulavi remembered". The Hindu 12.05.2013. Retrieved 2016-11-14.
- ↑ "1921 ചരിത്ര വർത്തമാനങ്ങൾ -പുസ്തകപ്രകാശനം". മാതൃഭൂമി 13.06.2015. Archived from the original on 2016-11-17. Retrieved 2016-11-14.
- ↑ "ഡോ. കെ.എൻ. പണിക്കർക്കും അബ്ദുസ്സലാം സുല്ലമിക്കും വക്കം മൗലവി പുരസ്‌കാരം". മാതൃഭൂമി 12.11.2016. Archived from the original on 2016-11-17. Retrieved 2016-11-14.