ഴാൻ നെരൂദ
ഴാൻ നെപൊമുക് നെരുദ (Czech: [ˈjan ˈnɛpomuk ˈnɛruda]; 9 ജുലൈ 1834 – 22 ആഗസ്ത് 1891) ചെക്ക് പത്രപ്രവർത്തകനും എഴുതുകാരനും കവിയും ആയിരുന്നു. ചെക്ക് റിയലിസത്തിന്റെ സുപ്രധാന പ്രതിനിധിയും മെയ് സ്കൂൾ അംഗവും ആയിരിന്നു.
Jan Neruda | |
---|---|
ജനനം | Jan Nepomuk Neruda 9 ജൂലൈ 1834 Prague, Austrian Empire |
മരണം | 22 ഓഗസ്റ്റ് 1891 Prague, Austria-Hungary | (പ്രായം 57)
അന്ത്യവിശ്രമം | Vyšehrad Cemetery |
തൊഴിൽ | കവി, പത്രപ്രവർത്തകൻ |
ദേശീയത | ചെക്ക് |
Genre | Literary realism |
സാഹിത്യ പ്രസ്ഥാനം | മെയ് സ്കൂൾ |
ശ്രദ്ധേയമായ രചന(കൾ) | Povídky malostranské |
പങ്കാളി | Karolína Světlá |
ആദ്യകാലം
തിരുത്തുകബൊഹെമിയയിലെ പ്രാഗിലായിരിന്നു ഴാൻ നെരുദ ജനിച്ചത്. പ്രാഗിലെ മാലാ സ്ട്രാസാ എന്ന ജില്ലയിലെ ഒരു പലചരക്കുവ്യാപാരി ആയിരിന്നു അച്ഛ്ൻ. തത്വശാസ്‌ത്രവും ഭാഷാശാസ്‌ത്രവും പഠിച്ചശേഷം 1860 വരെ അദ്ദേഹം ഒരു അധ്യാപകനായി ജോലി ചെയ്തു. ഈ കാലയളവിൽ അദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനും ആയി.
ജീവചരിത്രം
തിരുത്തുകതന്റെ എഴുത്തുകളിലൂടെ ചെക്ക് ദേശസ്നേഹത്തിന്റെ പുനർജന്മം നെരുദ പ്രചരിപ്പിച്ചു. തന്റെ കാലഘട്ടത്തിലെ എല്ലാ സാംസ്കാരിക, രാഷ്ട്രീയ പൊരാട്ടങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും സൂക്ഷ്‌മബോധമുള്ള വിമിർശകൻ എന്ന ഖ്യാതി നേടുകയും ചെയ്തു. വിറ്റെസ്ലാഫ് ഹാലെകിനൊപ്പം പുതു സാഹിത്യശാഖയിലെ പ്രമുഖനായ പ്രതിനിധി ആയി നെരുദ.
പ്രാഗിലെ നീചരായ യാഥാസ്ഥിതികവർഗ്ഗത്തെ ആക്ഷേപഹാസ്യത്തിൽ പൊതിഞ് തുറന്നു കാണിച്ചു. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ രചന ആയിരിന്നു ലെസ്സർ ക്വാർട്ടറിലെ കഥകൾ (1877). ചെറുകഥകളുടെ സമാഹാരമായ ഇത് 1957-ൽ നോവലിസ്റ്റും അപസർപ്പകനോവലിസ്റ്റുമായ എല്ലിസ് പീറ്റേർസ് ഇഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. നെരുദയുടെ കഥകൾ വായനക്കാരെ ലെസ്സർ ക്വാർട്ടറിലേക്കും; അവിടുത്തെ തെരുവുകളിലേക്കും അങ്കണത്തിലേക്കും പിന്നെ ഷോപ്പുകൾ ദേവാലയങ്ങൾ, വീടുകൾ, ഹോട്ടെലുകൾ എന്നിവിടങ്ങളിലും എത്തിച്ചു.
തന്റെ ജൂത കഥാപാത്രങ്ങളെപോലെ കൂസലില്ലാത്ത യഹൂദവിരോധി ആയിരിന്നു നെരുദ എന്ന് മെഡലൈൻ ആൾബ്രൈറ്റ് അവരുടെ പ്രാഗ് വിന്റെർ (പ്രാഗിലെ മഞ്ഞുകാലം) എന്ന പുസ്തകത്തിൽ പറയുന്നു.
മരണം
തിരുത്തുക1891-ൽ നെരുദ മരിച്ചു. പ്രാഗിലെ വിസെഗ്രാഡ് ശ്‌മശാനത്തിൽ അദ്ദേഹത്തെ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം ലെസ്സർ ക്വാർട്ടറിലെ ഒരു തെരുവിനു (ഒസ്ട്രുഹൊവ സ്ട്രീറ്റ്) നെരൂദ തെരുവ് എന്ന് പേരിട്ടു.
വ്യക്തിജീവിതം
തിരുത്തുകഅവിവാഹിതനായിരുന്നു നെരുദ എങ്കിലും എഴുത്തുകാരിയായിരുന്ന കരോളിന സ്വെറ്റ്ലയുമായി അടുത്ത ബന്ധം ഉണ്ടായിരിന്നു.
See also
തിരുത്തുക- Statue of Jan Neruda, Prague
അവലംബം
തിരുത്തുകപുറത്തെ കണ്ണികൾ
തിരുത്തുക- Petri Liukkonen. "Jan Neruda". Books and Writers (kirjasto.sci.fi). Archived from the original Archived 2011-01-13 at the Wayback Machine. on 4 July 2013.
- Works by or about Jan Neruda at Internet Archive
- Works by Jan Neruda at LibriVox (public domain audiobooks)