ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ (ചലച്ചിത്രം)

സോഫിയ കൊപ്പോള രചനയും സംവിധാനവും നിർവഹിച്ച് 2003ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് കോമഡി-ഡ്രാമ ചിത്രമാണ് ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ. അമേരിക്കൻ സിനിമാ താരമായ ബോബ് ഹാരിസായി ബിൽ മുറെ വേഷമിടുന്നു. ജീവിതമധ്യസ്ഥാനത്തെ പ്രതികൂലത അനുഭവിക്കുമ്പോൾ സുന്തോറി വിസ്കി പ്രോത്സാഹിപ്പിക്കാൻ ടോക്ക്യോയിലേക്ക് യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അവിടെവെച്ച്, ഷാർലറ്റ് എന്ന മറ്റൊരു അമേരിക്കൻ സ്ത്രീയുമായി അയാൾ സൌഹൃദം സ്ഥാപിക്കുന്നു (ചാൾലറ്റ് എന്ന കഥാപാത്രത്തിൽ സ്കാർലെറ്റ് ജോഹാൻസൺ വേഷമിടുന്നു).ജിയോവന്നി റിബിസി, അന്ന ഫാരിസ്, ഫുമിഹിരോ ഹയാഷി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ജപ്പാനിലെ സാംസ്കാരിക സ്ഥാനചലനത്തിന്റെ പശ്ചാത്തലത്തിൽ അന്യവൽക്കരണത്തിന്റെയും വിച്ഛേദിക്കലിന്റെയും പ്രമേയങ്ങൾ ഈ ചിത്രം പര്യവേക്ഷണം ചെയ്യുന്നു. മുഖ്യധാരാ കഥാകൗശലങ്ങളെ വിമർശിക്കുകയും പൊതുവായി റൊമാൻസിനെ ചിത്രീകരിക്കുന്ന പ്രമാണങ്ങളെ ലംഘിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണിത്.

ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ
ബിൽ മുറേ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ഹോട്ടൽ മുറിയിലെ കിടക്കയിൽ ഇരിക്കുന്നു, പിന്നിലെ ജനാലയിലൂടെ ടോക്യോ നഗരം കാണാം.
ചലച്ചിത്ര റിലീസ് പോസ്റ്റർ
സംവിധാനംസൊഫീയ കൊപ്പോള
നിർമ്മാണംസൊഫീയ കൊപ്പോള റോസ്സ് കാറ്സ്
സംഗീതംകെവിൻ ഷീൽഡ്‌സ്

ബ്രയാൻ റെയ്റ്റസില് റോജർ ജോസഫ്

മാനിംഗ് ജൂനിയർ
വിതരണംഫോക്കസ് ഫീച്ചേഴ്സ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ) ടോഹോക്‌ഷിൻഷാ ഫിലിം (ജപ്പാൻ )
Release date(s)ഓഗസ്റ്റ് 29,2003 (ട്ടെല്ലുറയ്ഡ് ഫിലിം ഫെസ്റ്റിവൽ)

സെപ്റ്റംബർ 12,2003 (യുണൈറ്റഡ് സ്റ്റേറ്റ്സ്)

ഏപ്രിൽ 17,2004 (ജപ്പാൻ )
ദൈർഘ്യം102 മിനിറ്റുകൾ
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ
ഭാഷആഗലേയ ഭാഷ



ടോക്കിയോയിൽ സമയം ചെലവഴിക്കുകയും നഗരത്തെ ഇഷ്ടപ്പെടുകയും ചെയ്തതിന് ശേഷമാണ് കൊപ്പോള ഈ ചിത്രം എഴുതാൻ തുടങ്ങിയത്. 1999-ൽ ടോക്കിയോയിലെ പാർക്ക് ഹയാത്തിൽ വെച്ച് അവർ തൻ്റെ ആദ്യ ഫീച്ചർ ഫിലിമായ "ദി വിർജിൻ സൂസൈഡ്സ്" എന്ന ചിത്രത്തിൻ്റെ പ്രചാരണ വേളയിൽ ഒരു "റൊമാന്റിക് വിഷാദം" അനുഭവിക്കുന്ന രണ്ട് കഥാപാത്രങ്ങളെക്കുറിച്ച് ഒരു കഥ രൂപീകരിക്കാൻ തുടങ്ങി. തുടക്കത്തിൽ തന്നെ ബോബ് ഹാരിസിന്റെ വേഷം മുറെ ചെയ്യുമെന്ന് കോപ്പോള വിഭാവനം ചെയ്തിരുന്നു. ഒരു വർഷം വരെ അദ്ദേഹത്തെ നിയമിക്കാൻ ശ്രമിക്കുകയും നിരന്തരമായി ടെലിഫോൺ സന്ദേശങ്ങളും കത്തുകളും അയയ്ക്കുകയും ചെയ്തു. ഈ വേഷം ചെയ്യാൻ മുറെ സമ്മതിച്ചെങ്കിലും, അദ്ദേഹം ഒരു കരാറിൽ ഒപ്പുവച്ചില്ല, താൻ യഥാർത്ഥത്തിൽ ചിത്രീകരണത്തിന് ഹാജരാകുമോ എന്ന് അറിയാതെ കൊപ്പോള ചിത്രത്തിന്റെ 4 ദശലക്ഷം ഡോളർ ബജറ്റിന്റെ നാലിലൊന്ന് ചെലവഴിച്ചു. ഒടുവിൽ ബിൽ മുറെ ചിത്രീകരണത്തിന് എത്തിയപ്പോൾ താൻ അനുഭവിച്ച വലിയ ആശ്വാസത്തെക്കുറിച്ച് സോഫിയ കോപ്പോള വിവരിച്ചു.

2002 സെപ്റ്റംബർ 29ന് ആരംഭിച്ച പ്രധാന ഛായാഗ്രഹണം 27 ദിവസം നീണ്ടുനിന്നു. ചെറിയ സംഘവും കുറഞ്ഞ ഉപകരണങ്ങളും ഉപയോഗിച്ച് ചിത്രീകരിക്കുന്ന സമയത്ത് കൊപ്പോള ഒരു അനുയോജ്യമായ ക്രമാവലി പാലിച്ചു. തിരക്കഥ ഹ്രസ്വമായിരുന്നു. ചിത്രീകരണത്തിന് ഇടയിൽ കൊപ്പോള പലപ്പോഴും ഗണ്യമായ മെച്ചപ്പെടുത്തലുകൾ അനുവദിച്ചിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണ സംവിധായകൻ ലാൻസ് അക്കോർഡ് കഴിയുന്നത്ര തവണ സ്വാഭാവികവെളിച്ചം ഉപയോഗിക്കുകയും നിരവധി ജാപ്പനീസ് വ്യവസായ സ്ഥലങ്ങളും പൊതു ഇടങ്ങളും ചിത്രീകരണത്തിനുള്ള സ്ഥലങ്ങളായി ഉപയോഗിക്കുകയും ചെയ്തു. 10 ആഴ്ചത്തെ എഡിറ്റിംഗിന് ശേഷം, കോപ്പോള അമേരിക്കയുടെയും കാനഡയുടെയും വിതരണാവകാശം ഫോക്കസ് ഫീച്ചറുസിനു വിറ്റു. തിയേറ്റർ റിലീസിനുമുമ്പ് സുപ്രസിദ്ധി സൃഷ്ടിച്ച് കമ്പനി ചിത്രത്തെ പ്രോത്സാഹിപ്പിച്ചു.

ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ 2003 ഓഗസ്റ്റ് 29 ന് ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിപിച്ചു. 2003 സെപ്റ്റംബർ 12 ന് അമേരിക്കൻ തിയേറ്ററുകളിലേക്ക് ചലച്ചിത്രം വിതരണം ചെയ്യുകയും വലിയ വാണിജ്യ വിജയം കൈവരിക്കുകയും ചെയ്തു. ലോകമെമ്പാടും 118 ദശലക്ഷം ഡോളർ കരസ്ഥമാക്കി വിമർശനാത്മക പ്രശംസ നേടുകയും ചെയ്തു..76-ാമത് അക്കാദമി അവാർഡിൽ, ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ മികച്ച ഒറിജിനൽ തിരക്കഥ പുരസ്കാരം നേടി, കൂടാതെ മികച്ച ചിത്രം, മികച്ച സംവിധായകൻ (കോപ്പോല), മികച്ച നടൻ (മുര്രേ) എന്നീ പുരസ്കാരങ്ങൾക്കും ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു. മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡുകളും മൂന്ന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകളുമാണ് ഈ ചലച്ചിത്രം നേടിയ മറ്റ് പുരസ്കാരങ്ങൾ.

കഥാപ്രസ്താവനം

തിരുത്തുക

സൺടറിയുടെ <i id="mwRA">ഹൈബിക്കി</i> വിസ്കി വരുമാനകരമായ പ്രചാരണങ്ങളിൽ പ്രത്യക്ഷപ്പെടാൻ ടോക്കിയോയിലെത്തുന്ന ജനപ്രീതി ക്ഷയിച്ചുക്കൊണ്ടിരിക്കുന്ന അമേരിക്കൻ ചലച്ചിത്ര താരമാണ് ബോബ് ഹാരിസ്. അദ്ദേഹം ടോക്കിയോയിലെ ഉയർന്ന നിലവാരമുള്ള പാർക്ക് ഹയാത്തിൽ താമസിക്കുകയാണെങ്കിലും 25 വർഷത്തെ ദാമ്പത്യത്തിലെ പ്രശ്നങ്ങളും മധ്യവയസ്സിന്റെ പ്രതിസന്ധിയും കാരണം ദയനീയാവസ്ഥയിലാണ്.

ഹോട്ടലിൽ എത്തിയ മറ്റൊരു അമേരിക്കക്കാരികാരിയാണ് ഷാർലറ്റ്. യേൽ സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദം നേടിയ അവൾ ഭർത്താവ് ജോണിനൊപ്പം യാത്ര ചെയ്യുന്നു. പ്രശസ്ത വ്യക്തികളുടെ ഛായാചിത്രകാരനാണ് ജോൺ. ഷാർലറ്റ് അവളുടെ വിവാഹജീവിതത്തിലെ പ്രതീക്ഷകൾ പൂർത്തീകരിക്കാത്തതിനാൽ വിവാഹത്തെക്കുറിച്ച് സംശയിക്കുകയും അവളുടെ ഭാവിയെക്കുറിച്ച് ഓർത്ത് സമാനമായ നിരാശയിലാണ്. ടോക്യോയിലെത്തിയ അവരുടെ പുതിയ ജീവിതം സാംസ്കാരിക മാറ്റത്തിന്റെ വെല്ലുവിളികൾക്ക് മുന്നിൽ തകർന്നു. ഹോട്ടലിന്റെ പരിസരത്ത് അലഞ്ഞുതിരിയുകയായിരുന്നു അവരുടെ ജീവിതം. ഈ ഇടവേളയിൽ ഷാർലറ്റ് ഐകെബാന പഠിക്കാൻ തുടങ്ങി.



സിനിമയുടെ പ്രചാരണത്തിനായി ഹോട്ടലിൽ എത്തിയ ഹോളിവുഡ് നടി കെല്ലിയെ കണ്ടപ്പോൾ ഷാർലറ്റ് അസ്വസ്ഥതയായി.ജോണും കെല്ലിയും മുമ്പ് ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ബോബും ഷാർലറ്റും പലപ്പോഴും ഹോട്ടലിൽ കണ്ടുമുട്ടി. ഒടുവിൽ ഹോട്ടൽ ബാറിൽ വെച്ച് അവർ പരസ്പരം പരിചയപ്പെടുകയും ചെയ്തു.


ജോലിയുടെ ഭാഗമായി ജോൺ ടോക്കിയോയുടെ പുറത്തു പോകുമ്പോൾ ചാർലറ്റ് തന്റെ കൂട്ടുകാരെ കാണാൻ ബോബിനെ ഒരു ബാറിലേയ്ക്ക് ക്ഷണിക്കും.ആ രാത്രി അവർ ഒരുമിച്ച് ടോക്കിയോ നഗരത്തിന്റെ ഭംഗി ആസ്വദിക്കുകയും ഒരുമിച്ച് സമയം ചിലവൊഴിക്കുകയും ചെയ്യും. പിന്നീട് ബോബും ചാർലറ്റും കൂടുതൽ സമയം ചെലവഴിച്ചു, അവരുടെ സൌഹൃദം ശക്തമായി. ഒരു രാത്രി, ടെലിവിഷൻ വീക്ഷിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ, ചാർലറ്റിന്റെ വ്യക്തിഗത അനിശ്ചിതതകളെയും അവരുടെ വിവാഹിത ജീവിതത്തെയും കുറിച്ച് അവർ ഹൃദ്യമായി സംസാരിച്ചു.

ഭാര്യയുമായുള്ള അസ്വസ്ഥമായ സംഭാഷണത്തിന് ശേഷം, ബോബ് ഹോട്ടൽ ബാറിലെ ഒരു ജാസ് ഗായികയുമായി സമയം ചെലവഴിച്ചു. അടുത്ത ദിവസം ബോബിന്റെ മുറിയിൽ ആ സ്ത്രീ പാടുന്നത് ചാർലറ്റ് കെട്ടതിനു പുറമേ ബോബും ചാർലറ്റും തമ്മിൽ സ്പർധ ഉണ്ടായി.വൈകുന്നേരം ഇരുവരും വീണ്ടും കണ്ടുമുട്ടുകയും അടുത്ത ദിവസം താൻ ടോക്കിയോ വിടുമെന്ന് ബോബ് വെളിപ്പെടുത്തുകയും ചെയ്യുന്നു.



ഹോട്ടൽ ബാറിൽ അവസാനമായി സന്ദർശിക്കുമ്പോൾ, ബോബും ചാർലറ്റും ഐക്യപ്പെടുകയും തമ്മിൽ പിരിയേണ്ടതിന്റെ ദുഃഖം പങ്കിടുകയും ചെയ്യുന്നു. പിറ്റെ രാവിലെ, ബോബ് ഹോട്ടൽ വിടുമ്പോൾ, അവരും ചാർലറ്റും ഹൃദ്യമായെങ്കിലും അസംതൃപ്തമായ വണക്കങ്ങളോടെ വിട പറഞ്ഞു.

എയർപോർട്ടിലേക്കുള്ള ടാക്സി യാത്രയിൽ, ബോബ് തിരക്കേറിയ തെരുവിൽ ചാർലറ്റിനെ കാണുമ്പോൾ കാർ നിർത്തി, അവളുടെ അരികിലേക്ക് നടന്നെത്തി അവളെ ആലിംഗനം ചെയ്തു.ബോബ് അവളുടെ ചെവിയിൽ എന്തോ പറഞ്ഞതിന് ശേഷം രണ്ടുപേരും ചുംബനം പങ്കിട്ടു, ബോബിന്റെ മുഖത്ത് ആദ്യമായി ഒരു സ്മിതം പ്രത്യക്ഷപ്പെട്ടു.



അഭിനയതാകൾ

  • ബിൽ മുറെ (ബോബ് ഹാരിസ്)- ജനപ്രീതി ക്ഷയിച്ചുക്കൊണ്ടിരിക്കുന്ന അമേരിക്കൻ ചലച്ചിത്ര താരമായി വേഷമിടുന്നു.
  • സ്കാർലറ്റ് ജോഹാൻസൺ (ഷാർലറ്റ)- അടുത്തിടെ കോളേജ് ബിരുദധാരിയായ വേഷമിടുന്നു.
  • ജിയോവന്നി റിബിസി(ജോൺ) ഷാർലറ്റിന്റെ ഭർത്താവ്, ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി വേഷമിടുന്നു.
  • അന്ന ഫാരിസ്-കെല്ലി എന്ന ഹോളിവുഡ് നടിയായി വേഷമിടുന്നു.
  • ഫുമിഹിരോ ഹയാഷി (ചാർളി)- ഷാർലറ്റിന്റെ സുഹൃത്ത് വേഷമിടുന്നു.
  • കാതറിൻ ലാംബെർട്ട് ജാസ് ഗായികയായി വേഷമിടുന്നു.
  • മാത്യു മിനാമി താൻ ആയി തന്നെ അവതരിപ്പിക്കുന്നു.
  • ഹിരോഷി ഫുജിവാര - പേര് വെളിപ്പെടുത്താത്ത പാർട്ടി അതിഥിയായി വേഷമിടുന്നു.
  • ഹിറോമിക്സ് - നൈറ്റ്ക്ലബ് അതിഥിയായി വേഷമിടുന്നു .
  • അകിര യമഗുച്ചി -ഹോട്ടൽ ബെൽബോയ് ആയി വേഷമിടുന്നു.

വിശകലനം

തിരുത്തുക

വിഷയങ്ങൾ

തിരുത്തുക

അദ്ദേഹം കെണിയിൽപെട്ടിരിരിക്കുകയായിരുന്നു.......നിങ്ങൾ ഒരു വിദേശ രാജ്യത്തേക്ക് പോകുമ്പോൾ, തികച്ചും ഒരു വിദേശിയായി നിക്കുമ്പോൾ നിങ്ങളിൽ തന്നറിവ് ഉണ്ടാവുകയും അത് ഒരു വലിയ ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. "ദൈവമേ! ഇവിടെ ഞാൻ മാത്രമേ ഉള്ളൂ" അവിടെ ആരുമില്ല, അയൽക്കാർ, സുഹൃത്തുക്കൾ, ഫോൺ കോളുകൾ—റൂം സേവനം മാത്രം.

ബിൽ മുറെ ബോബ് ഹാരിസിനെ കുറിച്ച സംസാരിച്ചത്

ചിത്രത്തിന്റെ എഴുത്തുകാരിയും സംവിധായകയുമായ സോഫിയ കൊപ്പോള ലോസ്റ്റ് ഇൻ ട്രാൻസ്ലേഷനെ "കാര്യങ്ങൾ വിച്ഛേദിക്കപ്പെടുകയും സമ്പർക്കനിമിഷങ്ങൾ തേടുകയും ചെയ്യുന്ന" ഒരു കഥയായി വിശേഷിപ്പിച്ചു, ഈ കാഴ്ചപ്പാട് നിരൂപകരും പണ്ഡിതന്മാരും ഒരുപോലെ പങ്കിടുന്നു.

സാംസ്കാരികമായി, ജപ്പാനിലെത്തിയ ബോബും ചാർലറ്റും സാംസ്കാരിക ആഘാതംന്റെ ഫലമായി, വിഷമമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ബോബിന് ഒരു ജാപ്പനീസ് പ്രചാരണ സംവിധായകനുമായുള്ള ഇടപെടലിൽ പരിഭ്രതനാകുകയും,ആ സംഭാഷണങ്ങളുടെ അർത്ഥം വിവർത്തകനാൽ വിവർത്തനത്തിൽ നഷ്ടപ്പെടുന്നു എന്ന് മനസ്സിലാകുന്നു. കൂടാതെ, ചുറ്റുമുള്ള മാറ്റങ്ങൾ കാരണം ഉറക്കമില്ലാത്ത രാത്രികളും അവർ അനുഭവിക്കുന്നു. അതിനെ അതിനെ മറികടക്കാനാണ് ഇരുവരും ഹോട്ടൽ ബാറിൽ സമയം ചിലവൊഴിക്കുന്നത്. എന്നാൽ അവരുടെ  അവസ്ഥയെ ആഴത്തിൽ മനസ്സിലാക്കുമ്പോൾ അവർ ഒറ്റപ്പെടലും വേർപാടും അനുഭവിക്കുന്നു


ബോബും ചാർലറ്റും ദാമ്പത്യ ജീവിതത്തിലുള്ള പ്രശ്നങ്ങളാൽ സമാനമായ വ്യക്തിത്വ പ്രതിസന്ധികൾ നേരിടുന്നു. ചാർലറ്റിന് തന്റെ ജീവിതത്തിന്റെ ഭാവിയെ ഓർത്ത് ,ലോകത്ത് എന്ത പങ്ക് സ്വീകരിക്കണം എന്ന് ആത്മനിരീക്ഷണത്തിൽ ഏർപ്പെടുന്നു.  എന്നാൽ ബോബിന് തന്റെ ചലച്ചിത്ര താരപദവി നഷ്ടപ്പെടുന്നതിന്റെ ചിന്ത നിരന്തരമായി അയാളെ അലട്ടുന്നു. ഇതുവരെ നിർവചിക്കപ്പെട്ട  വ്യക്തിത്വത്തിൽ നിന്ന് അയാൾക്ക് വിഡദീകരണം അനുഭവപ്പെടുന്നു




വിദേശത്തലിന്റെ പങ്കിട്ട അനുഭവങ്ങൾ ബോബിനും ചാർലറ്റിനും ഇടയിൽ വ്യക്തിഗത ബന്ധം വളർത്തുന്നതിനുള്ള പൊതുവേദി സൃഷ്ടിക്കുന്നു. ചാർലറ്റ് ബോബിനെ ടോക്യോയിലെ രാത്രിജീവിതം അനുഭവിക്കാൻ ക്ഷണിക്കുമ്പോൾ, അവൾ നഗരത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ദൂരത്വം കുറയ്ക്കുകയും ചെറിയ നിമിഷങ്ങളിൽ ഒന്നിച്ചുള്ള ബന്ധം രൂപപ്പെടുകയും ചെയ്യുന്നു.


എല്ലാവരും  ചെലവഴിക്കുന്ന കുറച്ച് സമയത്തിനിടയിൽ, തങ്ങളുടെ ജീവിതത്തിൽ ഏറെ ആഴത്തിലുള്ള എന്തെങ്കിലും അന്വേഷിക്കുന്നതിൽ ഒന്നിച്ചുള്ളവരാണെന്ന് ഓരോന്നും മനസ്സിലാക്കുന്നു. കോപ്പോള  അവരുടെ കണ്ടുമുട്ടലിനെക്കുറിച്ച് സംസാരിക്കുമ്പോൾ, പറഞ്ഞു, "ഒരുപാട് പേർക്കും ഉണ്ടായിരിക്കും പ്രതീക്ഷിക്കാത്ത ഒരാളുമായി മികച്ച ദിവസങ്ങൾ ഉണ്ടായിരിക്കുന്ന നിമിഷങ്ങൾ. പിന്നീട് നിങ്ങൾ നിങ്ങളുടെ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം, പക്ഷേ അത് നിങ്ങളിൽ ഒരു മുദ്ര പതിപ്പിക്കുന്നു. അതാണ് അതിനെ അത്ര മധുരിതമാകുന്നത്."

സിനിമയെക്കുറിച്ച് ഒരു പുസ്തകം എഴുതിയ പണ്ഡിതനായ ജിയോഫ് കിംഗ്, കേന്ദ്ര കഥാപാത്രങ്ങളുടെ അനുഭവങ്ങൾ വിദ്വദ്പരിഷദ് സംബന്ധിയായ

വിദഗ്ധരുടെ വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ നൽകുന്ന ഒരു ഘടകമാണെന്ന് അഭിപ്രായപ്പെടുന്നു.


ഒരാളുടെ ജീവിതത്തിലും ബന്ധങ്ങളിലും "അഭാവം" ഉൾക്കൊള്ളാൻ ഈ ചിത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് വാദിച്ചുകൊണ്ട് ടോഡ് മക്ഗോവൻ ഒരു ലക്കാനിയൻ മനോവിശ്ലേഷണ വീക്ഷണകോണിൽ നിന്ന് സിനിമ വായിക്കുന്നു. ടോക്കിയോയെക്കുറിച്ചുള്ള കൊപ്പോളയുടെ ചിത്രീകരണത്തെ "അമിതമായി കുമിഞ്ഞുകൂടുന്ന ഒരു നഗരമായി" അദ്ദേഹം വിവരിക്കുന്നു, ഇത് സംതൃപ്തിയുടെ ശൂന്യമായ വാഗ്ദാനം നൽകുന്നു.

യുവത്വത്തിന്റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിലൂടെ ഫെമിനിസ്റ്റ് തത്ത്വചിന്തകനായ ലൂസ് ഇരിഗരെയുടെ ചിന്തയെ പ്രചോദിപ്പിക്കുന്നതാണ് ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ എന്ന് വാദിച്ചുകൊണ്ട് ലൂസി ബോൾട്ടൺ ഒരു ഫെമിനിസ്റ്റ് വായന വാഗ്ദാനം ചെയ്യുന്നു. ഷാർലറ്റിന്റെ സ്ത്രീ ആത്മനിഷ്ഠതയുടെ സങ്കീർണ്ണമായ ഛായാചിത്രവും വ്യക്തിഗത ആവിഷ്കാരത്തിനായുള്ള കഥാപാത്രത്തിന്റെ അന്വേഷണത്തിന്റെ ശുഭാപ്തിവിശ്വാസവും ഈ ചിത്രം നൽകുന്നുവെന്ന് അവർ വാദിക്കുന്നു.

ആഖ്യാനം

തിരുത്തുക

ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ അതിന്റെ ആഖ്യാന ഘടനയുടെ അടിസ്ഥാനത്തിൽ വിശാലമായി പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഹോളിവുഡ് മുഖ്യധാരയിലെ സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ കുറച്ച് കഥാപ്രസംഗങ്ങൾ മാത്രമേ ഉള്ളൂ എന്ന് അനേകം വിവരകർത്താക്കൾ അഭിപ്രായപ്പെടുന്നു. കേന്ദ്ര കഥാപാത്രങ്ങളെ ബാധിക്കുന്ന കുറച്ച് "ബാഹ്യ" തടസ്സങ്ങളോടെയാണ് ആഖ്യാന സംഭവങ്ങൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാഹിത്യ നിരൂപകനായ സ്റ്റീവ് വൈൻബെർഗ് വാദിക്കുന്നത് "കഥയുടെ കണ്ണികൾ യഥാർത്ഥത്തിൽ അവിടെയുണ്ട്, അവ മൂലകാരണംവും അതിന്റെ പരിണാമമായി ബന്ധമില്ല. ഒരു എപ്പിസോഡിന്റെ അവസാനത്തിൽ ശേഖരിക്കപ്പെടുകയും അടുത്തതിലേക്ക് തുടരുകയും ചെയ്യുന്ന വികാരങ്ങളാൽ അവ രൂപപ്പെടുന്നു" എന്നാണ്. ഒരു അടുപ്പമുള്ള നിമിഷത്തിന്റെ ഗുണങ്ങൾക്ക് കഥ ഊന്നൽ നൽകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും "അവരെ വേർതിരിക്കുന്ന ഒരു യുദ്ധം" പോലുള്ള മഹത്തായ ആഖ്യാന ഉപകരണങ്ങൾ കഥാപാത്രങ്ങളിൽ അടിച്ചേൽപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കോപ്പോള പറഞ്ഞു.

മുഖ്യധാരാ റൊമാന്റിക് സിനിമകളുടെ കൺവെൻഷനുകളെ ധിക്കരിച്ചതിനും ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ക്ലാസിക് റൊമാന്റിക് കോമഡി ദമ്പതികൾക്ക് ഭാവിയുണ്ടെന്ന് പ്രേക്ഷകർക്ക് ഉറപ്പ് നൽകുന്നുവെന്ന് ചലച്ചിത്ര ചരിത്രകാരനായ വെൻഡി ഹാസ്ലെം എഴുതുന്നു, എന്നാൽ പ്രധാന കഥാപാത്രങ്ങളെ ഒന്നിപ്പിക്കാൻ വിസമ്മതിച്ചുകൊണ്ട് കൊപ്പോള പ്രതീക്ഷകളെ ധിക്കരിക്കുന്നു. ബോബും ഷാർലറ്റ് തമ്മിലുള്ള ലൈംഗിക ഉപഭോഗത്തിന്റെ അഭാവം അവരുടെ ജോടി മാധൂര്യപൂര്ണമോ അതോ സ്നേഹപൂര്ണമോ ആണെന്ന് നിർണ്ണയിക്കുന്നതിനെ അസ്പഷ്ടമാക്കുന്ന ഘടകങ്ങളിൽ ഒന്നാണെന്ന് കൊപ്പോള എടുത്തുപറയുന്നു.

കഥാപാത്രങ്ങൾ അവസാനമായി വിടപറയുന്ന സമാപന സീക്വൻസിനെക്കുറിച്ച് എഴുതുമ്പോൾ ഹാസ്ലെം വാദിക്കുന്നു, "പരമ്പരാഗതമായി മുഖ്യധാരാ സിനിമയിൽ, ചുംബനം..... പ്രണയത്തിന്റെ നിർണായക നിമിഷത്തെ സൂചിപ്പിക്കുന്നു. എന്നാൽ സമകാലിക ആന്റി-റൊമാൻസ് റൊമാൻസിന്റെ ഈ പുതിയ തരംഗത്തിൽ, ചുംബൻ അവ്യക്തതയെ സൂചിപ്പിക്കുന്നു". അക്കാദമിക് നിക്കോളാസ് വൈ. ബി. വോങ് പറയുന്നത്, ചിത്രത്തിൻറെ "ഹൃദയസ്പർശിയും നാടകീയവുമായ (കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം" പ്രണയത്തിൻറെ ഒരു ആധുനികാനന്തര ഛായാചിത്രത്തെ പ്രതിനിധീകരിക്കുന്നു.

കോപ്പോള അഭിപ്രായപ്പെട്ടത്, ബോബും ചാൾലറ്റും തമ്മിലുള്ള ബന്ധം "റൊമാന്റിക് ആയിരിക്കണം, എന്നാൽ അത് ഒരു പരിധി വരെ മാത്രം"... സുഹൃത്തുക്കളെക്കാൾ അല്പം കൂടുതൽ, പക്ഷേ യഥാർത്ഥ പ്രേമബന്ധമല്ല."  "... എന്റെ ചിന്തയിൽ, അവർ തമ്മിലുള്ള ബന്ധം വിരഹിതവും സൗഹൃദപൂർണ്ണവുമാണ്."



അവർ ആരോടും പ്രതിബദ്ധത പുലർത്തുന്നവരോ വൈകാരികമായി ബന്ധമില്ലാത്തവരോ അല്ല". കോപ്പോള പറഞ്ഞു, ബോബിൻറെയും ഷാർലറ്റിൻറെയും ബന്ധം "എനിക്ക് ഒരു റൊമാൻ്റ്റിക് എഡ്ജ് ആണെന്ന് കരുതപ്പെടുന്നു, പക്ഷേ ഒരു പ്രണയത്തെക്കാൾ ഒരു റൊമാർട്ടിക്കല്ലാത്ത സൌഹൃദം[1][2][3]   

  1. Haslem, Wendy (April 2004). "Neon Gothic: Lost in Translation". Senses of Cinema (31). Archived from the original on September 11, 2019. Retrieved June 1, 2020. With Coppola's latest film conventions are revised and consequently the expectations of the audience are challenged.
  2. Wong 2009, p. 133.
  3. "Lost In Translation". Focus Features. Archived from the original on October 1, 2003. Retrieved May 3, 2020.