ലോറൻ റോജേഴ്സ് മ്യൂസിയം ഓഫ് ആർട്ട്
മിസിസിപ്പിയിലെ ആദ്യത്തെ കലാ മ്യൂസിയം ആയ ലോറൻ റോജേഴ്സ് മ്യൂസിയം ഓഫ് ആർട്ട് ലോറൽ, മിസിസിപ്പി, യുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്ഥിതിചെയ്യുന്നു. 1923-ൽ ലോറൻ ഈസ്റ്റ്മാൻ റോജേഴ്സിൻറെ സ്മരണാർത്ഥം സ്ഥാപിതമായതാണ് ഇത്. ലൂസിയാനയിലെ ന്യൂ ഓർളിയാൻസിലെ റത്ബോൺ ഇ ഡെബുയിസ് ആയിരുന്നു കെട്ടിടത്തിന്റെ വാസ്തുശില്പി.
സ്ഥാപിതം | 1923 |
---|---|
സ്ഥാനം | 565 N. Fifth Avenue Laurel, Mississippi, United States |
നിർദ്ദേശാങ്കം | 31°41′47″N 89°07′51″W / 31.696348°N 89.130763°W |
Type | Art museum |
വെബ്‌വിലാസം | lrma |
മ്യൂസിയത്തിൽ അമേരിക്കൻ ഇന്ത്യൻ ബാസ്കറ്റ് ശേഖരത്തിന്റെ വിപുലമായ ശേഖരം ഉണ്ട്. ഇവിടെ വിൻസ്ലോ ഹോമർ, ആൽബർട്ട് ബിയർസ്റ്റാഡ്, ജോൺ സിംഗർ സാർജന്റ് എന്നിവരുടെ അമേരിക്കൻ കലാരൂപങ്ങളുടെ ഒരു വിപുലമായ ശേഖരവുമുണ്ട്. ഒരു വർഷം 32,000 സന്ദർശകരെ ഇവിടെ സ്വീകരിക്കുന്നുണ്ട്.[1]
അവലംബം
തിരുത്തുക- ↑ "Lauren Rogers Museum of Art". Lauren Rogers Museum of Art. Retrieved 15 July 2013.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Lauren Rogers Museum of Art - official site